അരങ്ങേറ്റം ഇന്ന്
ഇവിടെ ലഹരി ബാൻഡ് മേളം

പഴയരിക്കണ്ടം ഗവ. ഹൈസ്കൂളിലെ കുട്ടികളുടെ ബാൻഡ് സംഘം
ചെറുതോണി
ലഹരിക്കെതിരെ സംഗീതതാളവുമായി കുട്ടികളുടെ ബാൻഡ് സംഘം. പഴയരിക്കണ്ടം ഗവ. ഹൈസ്കൂളിലെ നാലുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിയാണ് ബാൻഡ് മേളം ട്രൂപ്പ് പരിശീലനം തുടങ്ങിയത്. ബുധൻ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്യും. കുട്ടികളെ ലഹരിയിൽനിന്നും അമിതമായ ഫോൺ ഉപയോഗത്തിൽനിന്നും പിന്തിരിപ്പിക്കാനായി ചെണ്ടമേളം, മ്യൂസിക്, ചിത്രരചന, നൃത്തം, യോഗ, കരാട്ടെ, കരകൗശലം, സൂംബാ ഡാൻസ് തുടങ്ങി വിവിധ ഇനങ്ങളിൽ പരിശീലനം നൽകിവരുന്നുണ്ട്. പിടിഎ കഴിഞ്ഞ മൂന്നുവർഷമായി ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ കലാ-കായിക പരിശീലന പദ്ധതികളുടെ ഭാഗമാണ് ബാൻഡ് മേളം പരിശീലനവും ആരംഭിച്ചത്.









0 comments