കായിക കുതിപ്പിന്‌ കരുത്ത്‌ പകർന്ന്‌ 
ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിൽ

5 ഡേ ബോർഡിങ് സെന്ററുകൾ അനുവദിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2025, 12:16 AM | 1 min read

ചെറുതോണി

ജില്ലയിൽ അഞ്ച് ഡേ ബോർഡിങ് സെന്ററുകൾ അനുവദിച്ചതായി സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ റോമിയോ സെബാസ്റ്റ്യൻ അറിയിച്ചു. 225 കായിക വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിനാണ് സെന്ററുകൾ അനുവദിച്ചത്. പരിശീലനത്തിന് എത്തുന്ന ഓരോ കായിക വിദ്യാർഥികൾക്കും പ്രതിദിനം 40 രൂപ വീതം സർക്കാർ നൽകും.

അത് ലറ്റിക്‌സ്‌, ഫുട്ബോൾ, തായ്‌ക്കോണ്ടാ എന്നീ ഇനങ്ങളിലാണ് പ്രത്യേക പരിശീലന സൗകര്യം സർക്കാർ ഒരുക്കുന്നത്. പെരുവന്താനം, ഹൈറേഞ്ച് സ്പോർട്സ് അക്കാദമി, എൻ ആർ സിറ്റിഎസ്എൻവിഎച്ച് എസ് എസ്, കാൽവരി ഹൈസ്കൂൾ കാൽവരി മൗണ്ട്, സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ വാഴത്തോപ്പ്, ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൂലമറ്റം.എന്നിവിടങ്ങളാണ് ഡേ ബോർഡിങ് സെന്ററുകൾ ആയി തെരഞ്ഞെടുത്തിട്ടുള്ളത്. കായിക പരിശീലനത്തിന് മലയോര ജില്ലയിലെ വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമാണ് സർക്കാർ ഇതിലൂടെ ഒരുക്കുന്നതെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പറഞ്ഞു. സംസ്ഥാനത്ത് ജില്ലയിൽ മാത്രമാണ് അഞ്ച്‌ സെന്ററുകൾ അനുവദിച്ചിട്ടുള്ളത്. ഭാവിയിൽ പരിശീലകരെ കൂടി നിയമിച്ച്‌ കായികപ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള അവസരം ഒരുക്കാനാണ് സ്പോർട്സ് കൗൺസിൽ ആലോചിക്കുന്നതെന്നും പ്രസിഡന്റ്‌ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home