ജില്ലാ ട്രഷറി ജില്ലാ ആസ്ഥാനത്തേക്ക്

ൃചെറുതോണി
ജില്ലയിലെ അറക്കുളത്ത് പ്രവർത്തിച്ചിരുന്ന ജില്ലാ ട്രഷറി ജില്ലാ ആസ്ഥാനമായ പൈനാവിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ഉത്തരവിറങ്ങി. ധനകാര്യ വകുപ്പ് അഡീഷണസെക്രട്ടറിയാണ് ഉത്തരവിട്ടത്. ജില്ലാ ട്രഷറി മാറ്റി സ്ഥാപിക്കപ്പെടുന്നതോടെ പെൻഷൻ വാങ്ങാനും മസ്റ്ററിങ് നടത്താനുമെല്ലാം ഇനി പെനാവിലെത്തിയാൽ മതി. മന്ത്രി റോഷി ആഗസ്റ്റിന്റെയും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ നിരന്തര ശ്രമത്തിന്റെ ഫലമായാണ് ജില്ലാ ട്രഷറി പൈനാവിലേക്ക് മാറ്റി സ്ഥാപിക്കാൻ ഉത്തരവായത്.
ജില്ലാ ട്രഷറി ഓഫീസർ/അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർ എന്നിവർ ഉൾപ്പെടെയുളള അക്കൗണ്ട്, ഭരണനിർവഹണ ഇൻസ്പെക്ഷൻ വിഭാഗം ജില്ലാ പഞ്ചായത്ത് നൽകുന്ന താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റി. നിക്ഷേപങ്ങൾ നടത്താനും പിൻവലിക്കാനുമെല്ലാം ദൂരയാത്ര ചെയ്യുന്ന പെൻഷൻകാരുടെ ദുരിതം കണക്കിലെടുത്താണ് ജില്ലാ ട്രഷറി പൈനാവിലേക്ക് മാറ്റിയത്. ട്രഷറിയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന പണമിടപാട് വിഭാഗം മൂലമറ്റത്തു തന്നെ നിലനിർത്തുകയോ മുട്ടം കേന്ദ്രീകരിച്ച് ഒരു സബ് ട്രഷറി അനുവദിക്കുകയോ ചെയ്യണമെന്നും ട്രഷറി ഡയറക്ടറുടെ നിർദേശമുണ്ട്. അറക്കുളത്ത് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലാ ട്രഷറിയുടെ ഒരു ഭാഗം സബ് ട്രഷറിയായിതന്നെ അവിടെ നിലനിർത്താനും നടപടിയായി.









0 comments