ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ സന്ദർശിച്ചു
ഉടുമ്പൻചോല ആയുർവേദ ആശുപത്രി നിർമാണത്തിന് ഒരുക്കങ്ങളായി

ആയൂർവേദ മെഡിക്കൽ കോളേജിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ സംഘം എം എം മണി എംഎൽഎക്കൊപ്പം
ശാന്തൻപാറ
ഉടുമ്പൻചോലയുടെ വികസനത്തിന് കരുത്താകാൻ ആയുർവേദ മെഡിക്കൽ കോളേജ്. ഉടുമ്പൻചോലയിൽ മെഡിക്കൽ കോളേജിനായി കണ്ടെത്തിയ സ്ഥലം തിങ്കളാഴ്‌ച ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ആർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. സംഘത്തിനൊപ്പം എം എം മണി എം എൽഎ, ഉടുമ്പൻചോല ആയുർവേദ സ്പെഷ്യൽ മെഡിക്കൽ ഓഫീസർ ഡോ. അൻസാരി, എക്പേർട്ട് കമ്മിറ്റിയംഗം ഡോ. സുനിൽ ജോൺ, വാപ്കോസ് ചാർജ് ഓഫീസർ രഘുനാഥ്, ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് കെ കെ സജികുമാർ, വാർഡ്അംഗം ശ്രീലതാ ബിനീഷ്, ജെ ഗിഫ്റ്റി എന്നിവർ ഉൾപ്പെട്ടിരുന്നു. താൽക്കാലികമായ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി അറുപത് കിടക്കകളുള്ള ഐ പി ഉടൻ പ്രവർത്തനം ആരംഭിക്കും. ഒപി വിഭാഗത്തിനായുള്ള മുറികളും സജ്ജമായി വരുന്നു. പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി എൽഡിഎഫ് ഗവ. 2.2 കോടി രൂപ അനുവദിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ആയുർവേദ മെഡിക്കൽ കോളേജ് എത്രയും വേഗത്തിൽ യാഥാർഥ്യമാകും.









0 comments