ഓട്ടോ–ടാക്സി വർക്കേഴ്സ് യൂണിയൻ യൂണിറ്റ് രൂപീകരിച്ചു

തൊടുപുഴ
കോലാനിയിൽ ഓട്ടോ–ടാക്സി വർക്കേഴ്സ് യൂണിയൻ(സിഐടിയു) യൂണിറ്റ് രൂപീകരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ വി ജോയി ഉദ്ഘാടനംചെയ്തു. കർഷക സംഘം തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ആർ പ്രശോഭ്, യൂണിയൻ തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി പി പി ധർമ്മദാസ്, ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി വി ഷിബു, യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് ടി ജി കൃഷ്ണൻകുട്ടി, പി സി അനൂപ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിനു പോൾ(പ്രസിഡന്റ്), മനോജ് ഗോപിനാഥ്(സെക്രട്ടറി), കെ എസ് രാജേഷ്(ട്രഷറർ).









0 comments