എഐപിഎസ്ഒ സമാധാന സദസ്സ്

എഐപിഎസ്ഒ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സമാധാന സദസ്സ് അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
തൊടുപുഴ
അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി(എഐപിഎസ്ഒ) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി സാമ്രാജ്യത്വ വിരുദ്ധ സമാധാന സദസ്സ് നടത്തി. അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനംചെയ്‍തു. പാക് പട്ടാളത്തലവനെ വിരുന്നൂട്ടിയ ട്രംപ് എങ്ങനെയാണ് ഇന്ത്യയുടെ സുഹൃത്താകുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകേണ്ടത് അമേരിക്കയുടെ ആവശ്യമാണ്, അനിൽകുമാർ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ലൈജു രാമകൃഷ്‍ണൻ അധ്യക്ഷനായി. എഐപിഎസ്ഒ ആഗസ്ത് ഒന്നുമുതൽ ഏഴുവരെ പലസ്‍തീൻ ഐക്യദാർഢ്യ വാരമാചരിക്കുകയാണ്. മുഹമ്മദ് ഫൈസൽ, ലിനു ജോസ്, എൻ കെ ഷിയാസ്, വി ആർ പ്രമോദ്, മുഹമ്മദ് അഫ്‍സൽ, പ്രൊഫ. ജോസഫ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.









0 comments