ചരക്ക്‌ ലോറിയിടിച്ച്‌ ഓട്ടോറിക്ഷകളും സ്‌കൂട്ടറും തകർന്നു

?vx;Jyego anakadam

ചെറുതോണി പൊലിസ് സ്റ്റേഷന് സമീപം നടന്ന അപകടത്തിൽ രണ്ട്‌ ഓട്ടോ ഡ്രൈവർമാർക്ക്‌ പരിക്കേറ്റു.

avatar
സ്വന്തം ലേഖകൻ

Published on Oct 28, 2025, 11:52 PM | 1 min read

ചെറുതോണി

നിയന്ത്രണംവിട്ട ചരക്ക് ലോറിയിടിച്ച് ഓട്ടോറിക്ഷകളും, സ്കൂട്ടറും തകർന്നു. ചെറുതോണി പൊലിസ് സ്റ്റേഷന് സമീപം നടന്ന അപകടത്തിൽ രണ്ട്‌ ഓട്ടോ ഡ്രൈവർമാർക്ക്‌ പരിക്കേറ്റു. മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും ബ്രേക്ക് നഷ്ടമായെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചെറുതോണി പൊലീസ് സ്റ്റേഷന് സമീപമാണ് നിയന്ത്രണംവിട്ട ചരക്ക് ലോറിയിടിച്ച് ഓട്ടോറിക്ഷകളും സ്കൂട്ടറും തകർന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. തിങ്കൾ പകൽ 1.45 നോട് കൂടിയാണ് എറണാകുളം അങ്കമാലി ഭാഗത്തുനിന്നും ചരക്ക് കയറ്റിയ ലോറി ചെറുതോണിയിലേക്ക് എത്തിയത്. പാറേമാവ് ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായതിനെ തുടർന് നിയന്ത്രണം വിട്ട ലോറി അമിതവേഗതയിൽ പൊലീസ് സ്റ്റേഷന് സമീപത്തുവച്ചാണ് ആദ്യ ഓട്ടോറിക്ഷയിൽ ഇടിച്ചത്.

തുടർന്ന് ചെറുതോണി ടൗണിലേയ്ക്ക് പാഞ്ഞ വാഹനം മറ്റൊരു ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ഓട്ടോറിക്ഷ പൂർണമായും തകർന്നു. മറ്റൊരു ഓട്ടോറിക്ഷയ്ക്കും സ്കൂട്ടറിനും സാരമായി കേടുപാടുകളും സംഭവിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ പാറേമാവ് പുത്തൻപുരയ്ക്കൽ മധു(52)വിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കാലിന് ഒടിവുണ്ട്‌. മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായ താന്നിക്കണ്ടം വാഴയിൽ ഷാജിക്ക് മുഖത്തും പരിക്കേറ്റു. സംഭവത്തിൽ ഇടുക്കി പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home