വണ്ണപ്പുറം ടൗണിൽ കാർ കത്തിനശിച്ചു

കരിമണ്ണൂർ
വണ്ണപ്പുറം പെട്രോൾ പമ്പിന് മുമ്പിൽ കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശി ച്ചു. വെള്ളി പകൽ 12.15 ഓടെ വണ്ണപ്പുറം ഹൈറേഞ്ച് കവലയിലെ പെട്രോൾ പമ്പിന് മുമ്പിലാണ് സംഭവം. വെൺമറ്റം സ്വദേശി മണിമലകുന്നേൽ ജിതിനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. തീ കണ്ടതോടെ കാർ നിർത്തി ഇവർ ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല. കാളിയാർ പൊലീസ് എത്തി വാഹനങ്ങളെയും ആളുകളെയും നിയന്ത്രിച്ചു. തൊടുപുഴയിൽ നിന്നെത്തിയ അഗ്നി രക്ഷാസേനയാണ് തീ അണച്ചത്.









0 comments