ട്രാവലറും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

മറയൂർ
മൂന്നാർ–-ഉടുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ പുളിക്കരവയലിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. പാലക്കാട് കോങ്ങാട് സ്വദേശികളായ ബൾഗിസ്(52), സീനത്ത്(50), ആതിര(17) എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കാട് നിന്ന് മൂന്നാർ സന്ദർശനത്തിനെത്തിയവരുടെ ട്രാവലറിലേക്ക് മൂന്നാറിൽനിന്ന് മറയൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. അപകടത്തിൽ ട്രാവലറിന്റെയും കാറിന്റെയും മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മറയൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.









0 comments