ആകെ അപകടങ്ങള്‍ 552

6 മാസം നിരത്തില്‍ പൊലിഞ്ഞത് 61 ജീവൻ

car
avatar
സ്വന്തം ലേഖകൻ

Published on Jul 21, 2025, 12:45 AM | 1 min read

തൊടുപുഴ

പരിശോധനകളും ബോധവൽക്കരണവും ശക്തമാകുമ്പോഴും നിരത്തുകളിൽ അപകടങ്ങൾ തുടരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഈ വർഷം ഇതുവരെ ചെറുതും വലുതുമായ 552 അപകടങ്ങൾ നടന്നു. ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള വിവരങ്ങളാണിത്. ഈ അപകടങ്ങളിൽ മരിച്ചത് 61 പേർക്കാണ്. 53 അപകടങ്ങളിൽനിന്നാണ് ഇത്രയും പേർക്ക് ജീവൻ നഷ്‍ടപ്പെട്ടത്. ശരാശരി ഒരുമാസം 10 പേർ ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 409 അപകടങ്ങളിൽ 491 പേർക്ക് സാരമായി പരിക്കേറ്റു. 302 പേർക്ക് നിസാര പരിക്കുകളും. 552 പേർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കൂടുതൽ മരണം, 17 വീതം. കുറവ് മാർച്ചിൽ, നാലുപേർ. ഏപ്രിൽ എട്ട്, മെയ് ആറ്, ജൂൺ ഒമ്പത് എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. കൂടുതൽ അപകടങ്ങൾ നടന്നത് ഏപ്രിലിലാണ്, 104. കുറവ് ജൂണിലും, 56. ജനുവരി 96, ഫെബ്രുവരി 100, മാർച്ച്, മെയ് 98 വീതവുമായിരുന്നു അപകടങ്ങൾ. മരിച്ചവരടക്കം ജില്ലയിലുണ്ടായ അപകടങ്ങളിൽ ഉൾപ്പെട്ടത് 1406 പേരാണ്. ഒരു മൃ​ഗത്തിനും പരിക്കേറ്റിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. 2024ൽ ആകെ നടന്ന അപകടങ്ങൾ 1202 ആയിരുന്നു. 99 പേർക്കാണ് ജീവൻ നഷ്‍ടമായത്. ഇടുക്കിയാണ്, 
ശ്രദ്ധിക്കണം ജില്ലയുടെ ഭൂപ്രകൃതിയോടുള്ള പരിചയക്കുറവും അശ്രദ്ധയും അമിത വേ​ഗവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ജില്ലയ്‍ക്ക് പുറത്തുനിന്ന് എത്തുന്ന യാത്രക്കാരാണ് കൂടുതലും അപകടങ്ങളിൽപെടുന്നതും മരിക്കുന്നതും. വളവുകളും തിരിവുകളും നിറഞ്ഞതാണ് ജില്ലയിലെ ഭൂരിഭാ​ഗം റോഡുകളും. മതിയായ വിശ്രമം ഇല്ലാതെ ഡ്രൈവിങ്, ലഹരി ഉപയോ​ഗം, രാത്രി ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത്, ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോ​ഗം തുടങ്ങിയവയും അപകടങ്ങൾക്ക് കാരണമാകുന്നു. കാലവർഷം വീണ്ടും ശക്തി പ്രാപിച്ച സാഹചര്യത്തിൽ കൂടുതൽ ജാ​ഗ്രത പുലർത്തേണ്ടതുണ്ട്. മഴയിലും കാറ്റിലും വാഹനങ്ങൾക്കു മുകളിലേക്ക് മരം ഒടിഞ്ഞുവീണും അപകട സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home