അടിമാലി മേഖലയിലെ 20 പഞ്ചായത്തുകളുടെ ആരോഗ്യം

അടിമാലി രണ്ട് താലൂക്കുകളിലായി 20ൽ പരം പഞ്ചായത്തുകളിലെ ജനതയുടെ ആരോഗ്യ കേന്ദ്രം, അടിമാലി താലൂക്കാശുപത്രി. സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് താലൂക്ക് ആശുപത്രിയാണിത്. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് പരാധീനതകളിൽനിന്ന് ഒമ്പത് വർഷത്തിനിടെ നടപ്പാക്കിയത് 25.3 കോടിയുടെ വികസന പ്രവർത്തനങ്ങൾ. യുഡിഎഫ് ഭരണകാലത്ത് മഴ നനഞ്ഞ് മരുന്നുവാങ്ങാൻ വരാനിരുന്ന രോഗികളുടെ അവസ്ഥ ദയനീയമായിരുന്നു. വിദഗ്‌ധ ഡോക്ടർമാരും ജീവനക്കാരും ആവശ്യത്തിന് മരുന്നില്ലാതെ ബുദ്ധിമുട്ടിയ കാലം അവസാനിപ്പിച്ച് എൽഡിഎഫ് സർക്കാർ മികവിന്റെ കേന്ദ്രമാക്കി. 1962ൽ ഗവൺമെന്റ് റൂറൽ ഡിസ്പെൻസറിയായാണ് തുടക്കം. മൂന്ന് മുറികളും രണ്ട് ഡോക്‌ടർമാരും ഏതാനും ജീവനക്കാരും മാത്രമായിരുന്നു. 1980ൽ അന്നത്തെ എൽഡിഎഫ് സർക്കാർ 60 കിടക്കകളോടെ സാമൂഹ്യആരോഗ്യകേന്ദ്രമാക്കി ഉയർത്തി. പിന്നീട് 2000 ൽ ഇടത് സർക്കാർ ആശുപത്രിയെ ഫസ്റ്റ് റഫറൽ യൂണിറ്റ് നിലവാരത്തിലേയ്ക്ക് മാറ്റി. 2008ൽ 100 കിടക്കയുള്ള താലൂക്ക് ആശുപത്രിയായി ഉയർത്തി. ഇപ്പോൾ അത്യാഹിത സമുച്ചയമുൾപ്പടെ ആധുനിക സൗകര്യങ്ങളോടെ രണ്ട് ബഹുനില മന്ദിരങ്ങളുയർന്നു. 7.5 കോടിമുടക്കി നാല് നിലകളിലായി 20,000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന സമുച്ചയത്തിൽ അത്യാഹിത വിഭാഗവും കിടത്തിചികിത്സയും ലാബും പ്രവർത്തിക്കുന്നു. ഇതിന് സമീപത്തായി 12.42 കോടി ചെലവിൽ ആർദ്രം പദ്ധതിയിൽപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിച്ചത്. രണ്ട് കോടി ചെലവിൽ നിർമിക്കുന്ന കാത്ത് ലാബും അവസാനഘട്ടത്തിൽ. അത്യാഹിതം, ഓർത്തോ, ഫാർമസി, ലാബ്, സ്ത്രീകളുടെ വാർഡുകൾ എന്നിവ പുതിയ മന്ദിരത്തിൽ പ്രവർത്തിക്കുന്നു. ഐസിസിയു, എക്സറേ യൂണിറ്റ് ആധുനിക ബ്ലഡ് ബാങ്ക് യൂണിറ്റ്, ആധുനിക സൗകര്യങ്ങളോടെ ഒബ്സർവേഷൻ സൗകര്യവും നിലവിലുണ്ട്. 24 മണിക്കൂറും അത്യാഹിത ഡോക്ടറുടെ സേവനവും ലാബ്, ഫാർമസി സൗകര്യവും ലഭ്യം. ഒരു എൻആർഎച്ചം ഉൾപ്പടെ 18 ഡോക്ടർമാരുടെ സേവനം ആശുപത്രിയിലുണ്ട്. ആശുപത്രി വികസന സമിതി നിയമിച്ച മൂന്ന് സ്റ്റാഫ് നഴ്സ് ഉൾപ്പടെ 32 നഴ്സുമാരും ഉണ്ട്. കൂടാതെ ലാബ്, എക്സറേ, ഇ സി ജി ടെക്നീഷ്യൻമാർ, ഒമ്പത് ഫാർമസിസ്റ്റുകൾ ഉൾപ്പടെ 23 പാരാമെഡിക്കൽ ജീവനക്കാരുമുണ്ട്. ജില്ലയിൽ ഏറ്റവും കുടുതൽ രോഗികൾ ചികിത്സ തേടി എത്തുന്ന സർക്കാർ ആശുപത്രിയാണിത്. ദിവസേന ചികിത്സ തേടുന്നത് 1000 ലേറെ രോഗികൾ. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി വികസനത്തിന് അഞ്ച് കോടിയും വകയിരുത്തി. ദേവികുളം ഉടുമ്പൻചോല താലൂക്കുുകളിലെ ഇടമലക്കുടി ഉൾപ്പെടെ 147 ആദിവാസി ഉന്നതികളിലേയും തോട്ടം മേഖലയിലെയും ഇതര ജനവിഭാഗങ്ങളുടെ ആതുര സേവന കേന്ദ്രമായി അടിമാലി താലൂക്ക് ആശുപത്രി മാറി. ഇത്രയും വികസന പ്രവർത്തനങ്ങളൊരുക്കി സാധാരണക്കാർക്ക് ആശ്വാസം നൽകുമ്പോഴാണ് വസ്‌തുതകൾ മറച്ച് അപവാദ പ്രചാരണം. അറുന്നൂറിലധികം ഡയാലിസിസ് ജനകീയ സർക്കാരിന്റെ കരുതലും സമ്മാനവുമാണ് അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസീസ് യൂണിറ്റ്. അറുന്നൂറിലധികം രോഗികൾക്ക് ഇതുവരെ ഡയാലിസീസ് നടത്താൻ കഴിഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് മന്ത്രി വീണാ ജോർജ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്‌തത്.









0 comments