മലയോരഗ്രാമങ്ങളെ ഭീതിയിലാഴ്‌ത്തി കാട്ടാനക്കൂട്ടം
അടിമാലി പഞ്ചായത്തിന്റെ സൗരോർജവേലി എവിടെ?

പ്ലാമലയിൽ വീടിന്സമീപം എത്തിയ കാട്ടാന

സ്വന്തം ലേഖകൻ
Published on Aug 16, 2025, 12:30 AM | 1 min read
അടിമാലി
മലയോരഗ്രാമങ്ങളെ ഭീതിയിലാഴ്‌ത്തി ജനവാസ മേഖലയില്‍നിന്നും മാറാതെ ആനക്കൂട്ടം. പ്ലാമല കൊടകല്ല്, കൊച്ചുകൊടകല്ല്, പീച്ചാട് നൂറാങ്കര, കൊരങ്ങാട്ടി, നെല്ലിപ്പാറകുടി, തട്ടേക്കണ്ണന്‍, പഴംമ്പിള്ളിച്ചാല്‍, ആറാം മൈല്‍,പാട്ടയിടുമ്പ്, ഒഴുവത്തടം, മച്ചിപ്ലാവ് കുടി, പടിക്കപ്പ് കുടി, കട്ടമുടി, കമ്പിലൈന്‍, തുമ്പിപാറക്കുടി തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് കാട്ടനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായത്. കഴിഞ്ഞ ദിവസം വീടിന് സമീപം വച്ച് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് നൂറ്കണിക്കിന് കുടുംബങ്ങള്‍. നൂറിലധികം ഏക്കറിലെ കൃഷികള്‍ ഇതിനകം പൂര്‍ണമായും നശിപ്പിച്ചു. നിരവധി വാസസ്ഥലവും നശിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും സംരക്ഷണം തീര്‍ക്കാന്‍ സൗരോര്‍ജ വേലി നിര്‍മിക്കുമെന്ന അടിമാലി പഞ്ചായത്തിന്റെ വാഗ്ദാനം പാഴ്‌വാക്കായി.
വനംവകുപ്പുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിരുന്നത്. യുഡിഎഫ് ഭരണസമിതിയുടെ അനാസ്ഥയിൽ പദ്ധതി ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞില്ല. 50 ലക്ഷം സൗരോര്‍ജ വേലിക്കായി പദ്ധതിവിഹിതം വനംവകുപ്പിന് കൈമാറി. പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായ വാർഡുകളിലാണ് പദ്ധതി നടപ്പാക്കേണ്ടത്.
വനത്തിൽനിന്ന് വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് എത്താതിരിക്കാൻ വനാതിർത്തിയിൽ സൗരവേലി സ്ഥാപിക്കും. വാര്‍ഡുകളില്‍ ഏത് പ്രദേശത്താണ് നിര്‍മിക്കേണ്ടതെന്ന് പഞ്ചായത്താണ് നിര്‍ദേശിക്കേണ്ടത്. ഇക്കാര്യത്തില്‍ വലിയ കാലതാമസമാണുണ്ടായിട്ടുള്ളത്. യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത തുടരുകയാണ്. വേലികള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ നിര്‍ണയിക്കാതെയും ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാതെയും വനംവകുപ്പിന് പണം കൈമാറിയത് അഴിമതി ലക്ഷ്യംവച്ചാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
പ്ലാമലയിൽ വീടിന്സമീപം എത്തിയ ആന









0 comments