ബാങ്ക് ദേശസാല്‍ക്കരണം: ബെഫി സെമിനാര്‍ നടത്തി

ബെഫി സെമിനാർ അഡ്വ. ജോയ്‌സ് ജോർജ് ഉദ്ഘാടനംചെയ്യുന്നു
തൊടുപുഴ
ബാങ്ക് ദേശസാൽക്കരണത്തിന്റെ 56 വർഷങ്ങൾ എന്ന വിഷയത്തിൽ ബെഫി സെമിനാർ സംഘടിപ്പിച്ചു. തൊടുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ അഡ്വ. ജോയ്‌സ് ജോർജ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി ജി അനൂപ് അധ്യക്ഷനായി. ദേശസാൽക്കരണത്തെ തുടർന്ന് കാർഷിക മേഖലയ്‍ക്കും മറ്റ് മുൻഗണനാ മേഖലകൾക്കും ഊന്നൽ നൽകിയ വായ്പാ നയങ്ങളിൽനിന്നും പിൻമാറി ലാഭം മാത്രം ലക്ഷ്യമിടുന്ന കോർപ്പറേറ്റ് നയങ്ങളാണ് ബാങ്കിങ് രംഗത്ത് നടപ്പാക്കുന്നന്നത്. ഒഴിവുകളിൽ നിയമനം നടത്തിയും, മുൻഗണനാ വായ്പകൾ നൽകിയും രാജ്യ വികസനം മുന്നോട്ടുനയിക്കുന്ന നിലയിൽ പ്രവർത്തിക്കാൻ ദേശസാൽകൃത ബാങ്കുകളെ അനുവദിക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എൻ സനിൽ ബാബു വിഷയമവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ വി മുരുഗലക്ഷ്മി, ദിവേഷ് പി ജോയ്, സംസ്ഥാന കമ്മിറ്റിയംഗം എസ് സിജോ, ജില്ലാ സെക്രട്ടറി സി ആർ രാജേഷ്, വനിതാ സബ് കമ്മിറ്റി കൺവീനർ എം ആശ എന്നിവർ സംസാരിച്ചു.









0 comments