കേന്ദ്ര സഹകരണനയം പിന്‍വലിക്കുക: കെസിഇയു

കെസിഇയു രാജാക്കാട് ഏരിയ സമ്മേളനം സംസ്ഥാന എക്‍സിക്യുട്ടീവംഗം പി ജി അജിത ഉദ്ഘാടനംചെയ്യുന്നു
രാജാക്കാട്
സംസ്ഥാന വിഷയമായ സഹകരണ മേഖലയിൽ ഇടപെടാൻ പ്രഖ്യാപിച്ച കേന്ദ്ര സഹകരണനയം പിൻവലിക്കണമെന്ന് കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) രാജാക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പാറത്തോട് സഹകരണ ബാങ്ക് ഹാളില്‍ സംസ്ഥാന എക്സിക്യൂട്ടീവംഗം പി ജി അജിത ഉദ്ഘാടനംചെയ്‍തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി സി രാജശേഖരൻ സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി അനീഷ് സി എസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി എം രൺദീപ് കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എം ആര്‍ രഞ്ജിത്ത്, യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ കെ ചന്ദ്രൻ, പാറത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ് എം എൻ വിജയൻ, കൊന്നത്തടി സഹകരണ ബാങ്ക് പ്രസിഡന്റ് വി എം ബേബി, കെ ജി ജയദേവൻ, പി എം സിജി, വി കെ സലിം, പി ഐ ഐപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ:- കെ ജെ ടോമിച്ചൻ(പ്രസിഡന്റ്), വി ജെ ബിജു, വി ആര്‍ രഞ്ജിനി, ഷൈജു തോമസ്, ബെന്നി ജോസഫ്, ഗീത(വൈസ് പ്രസിഡന്റുമാർ), സി എസ് അനീഷ്(സെക്രട്ടറി), ഷിനോയ് മാണി, പി ആര്‍ രഞ്ജിത്ത്, കെ ആര്‍ ശ്രീകല, പി എസ് ലിബിൻ, ഡി വിനോദ് കുമാർ(ജോയിന്റ് സെക്രട്ടറിമാർ), പി എം രൺദീപ്(ട്രഷറർ).









0 comments