ഓട്ടോറിക്ഷക്ക് സമൂഹവിരുദ്ധർ തീയിട്ടു

കൊച്ചുമുല്ലക്കാനത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷ കത്തിനശിച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on Aug 14, 2025, 12:00 AM | 1 min read
രാജാക്കാട്
രാജാക്കാടിന് സമീപം കൊച്ചുമുല്ലക്കാനത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷക്ക് സമൂഹവിരുദ്ധർ തീയിട്ടു. വിമലപുരം ചുഴിക്കരയിൽ രാജേഷിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. കൊച്ചുമുല്ലക്കാനം കവലയിലെ ഓട്ടോ തൊഴിലാളിയാണ്. രാജേഷിന്റെ വീട്ടിലേക്ക് ഓട്ടോ പോകില്ലാത്തതിനാൽ അയൽവാസിയുടെ വീട്ടുമുറ്റത്താണ് ഓട്ടോ പാർക്കുചെയ്യുന്നത്. രാജേഷ് സിസിടിവി ക്യാമറ വാങ്ങി സ്ഥാപിച്ചിരുന്നു. ദൃശ്യങ്ങൾ ഫോണിൽ ലഭിക്കാനുള്ള കാര്യങ്ങളും ചെയ്തിരുന്നു. ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയാവുന്ന ആരോ ആണ് കൃത്യം ചെയ്തതെന്നും ചില സംശയങ്ങൾ ഉണ്ടെന്നുമാണ് ഉടമ പറയുന്നത്.
തീ പിടിച്ചതിനെ തുടർന്ന് ഭയങ്കരമായ ശബ്ദമുണ്ടായി. വീടിന്റെ ജനൽ ചില്ലുകൾ പൊട്ടുകയും ബൾബ് ഉരുകുകയും ചെയ്തിട്ടുണ്ട്. ശബ്ദം കേട്ടുണർന്ന വീട്ടമ്മയാണ് വാഹന ഉടമയെ വിവരം വിളിച്ച് അറിയിച്ചത്. ഉടമ സ്ഥലത്തെത്തിയപ്പോഴോക്കും ഓട്ടോറിക്ഷ പൂർണമായി നശിച്ചു. രാജക്കാട് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ വർഷം സെപ്തംബറിൽ ഇതേ വാഹനത്തിന് തീയിട്ടിരുന്നു. അന്നും പ്രതികളെ കണ്ടെത്തിയില്ല. ഇൻഷുൻറസ് കമ്പനിയിൽനിന്നും എണ്ണായിരം രൂപമാത്രമാണ് ലഭിച്ചതെന്നും രാജേഷ് പറയുന്നു.









0 comments