ബൈക്കിന് മുകളിലേക്ക് മരം കടപുഴകി


സ്വന്തം ലേഖകൻ
Published on Jul 27, 2025, 12:15 AM | 1 min read
തൊടുപുഴ
കനത്ത കാറ്റിലും മഴയിലും ബൈക്ക് യാത്രികന് മുകളിലേക്ക് വന്‍മരംകടപുഴകി. വെള്ളി രാത്രി 10ഓടെ മുട്ടത്തിന് സമീപം മ്രാലയിലായിരുന്നു സംഭവം. കോടിക്കുളം സ്വദേശി കെ കെ മനോജ് സഞ്ചരിച്ചിരുന്ന ബൈക്കിനു മുകളിലേക്കാണ് മരം വീണത്. ഇയാള്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു. മരം വീണതിനെ തുടർന്ന് സ്ഥലത്ത് ഏറെ നേരം ഗതാഗത കുരുക്കുണ്ടായി. തൊടുപുഴയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.









0 comments