പച്ചമലകൾക്കിടെ നീലത്തടാകം

ടാറ്റാ ടീയിലെ തേയിലക്കാട്ടിൽ നിന്നും ആനയിറങ്കൽ ജലാശയത്തിൽ

ആനയിറങ്കൽ അണക്കെട്ടിന്റെ ദൃശ്യം

avatar
ബേബിലാൽ

Published on Jul 22, 2025, 12:30 AM | 1 min read

ഇടുക്കി
തേയില മലകൾക്കിടയിൽ നിറഞ്ഞു തുളുമ്പുന്ന യാണ് സഞ്ചാരികൾക്ക് നൽകുന്നത്. 85 കിലോമിറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന ആനയിറങ്ങൽ അണക്കെട്ടിന്റെ ഒരു ഭാഗത്ത് വനവും മറുഭാഗത്ത് തേയില മലകളുമാണ്. ചുറ്റുമുള്ള നിത്യഹരിത വനങ്ങളിൽനിന്നുള്ള കാട്ടാനകൾ, കുരങ്ങുൾപ്പെടെയുള്ള ജീവികൾ ഇവിടെയുണ്ട്. മൂന്നാറിൽനിന്നും 22 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇവിടെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും ശാന്തമായ അന്തരീക്ഷം കൊണ്ട് സവിശേഷമായ വിശ്രമകേന്ദ്രമാണ്. പച്ചപ്പുനിറഞ്ഞ കെഡിഎച്ച്പി കമ്പിനിയുടെ തേയിലതോട്ടവും ഇടതൂർന്ന നിത്യഹരിത വനങ്ങളും കൊണ്ട് ചുറ്റപ്പെട്ട അണക്കെട്ടാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത.
ആന എന്നർഥം വരുന്ന അനയ്, ഇരങ്കൽ (താഴേയ്‌ക്ക്) എന്നീ വാക്കുകളിൽനിന്നാണ് പ്രദേശം ആനയിറങ്കൽ എന്നാണ് അറിയപ്പെടുന്നത്. 1964ൽ ആണ് അണക്കെട്ടിന്റെ നിർമാണം നടക്കുന്നത്.
ലോക് ഹാർട്ട് എസ്റ്റേറ്റിലെ മനോഹരമായ തേയിലത്തോട്ടങ്ങളിലൂടെയും ഗ്യാപ്പിലെ പാറക്കെട്ടുകൾ നിറഞ്ഞ റോഡുകളിലൂടെയും സഞ്ചരിക്കുന്നത് ഒരു ദൃശ്യാനുഭവാണ്. ഉയർന്ന മരങ്ങളുള്ള കട്ടിയുള്ള വനങ്ങളിലൂടെയുള്ള യാത്രപ്രകൃതിയുടെ മഹത്വത്തിന്റെ അനുഭവം വർധിക്കുന്നു.
ആനയിറങ്ങൽ മറ്റ് ആകർഷണങ്ങളാൽ സമ്പന്നമാണ്. മൂന്നാറിനടുത്ത് ചിന്നക്കനാൽ പ്രദേശത്ത് പവർ ഹൗസ് വെള്ളച്ചാട്ടമുണ്ട്. ഇത് സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിൽ നിന്ന് കുത്തനെയുള്ള പാറയിലൂടെ താഴെക്ക് പതിക്കുന്നത് കൂടുതൽ ഭംഗി നൽകുന്നു.
തണുത്ത കാറ്റിൽ തേയില ഇലകളുടെ ശബ്ദവും നിറഞ്ഞതാണ്. അണക്കെട്ടിൽ നിന്നും ഒഴുകിയെത്തുന്ന ജലം പന്നിയാർ പുഴയിലൂടെ കുത്തുങ്കലിലും പൊന്മുടി അണക്കെട്ടിലും എത്തുന്നു.
കുത്തുങ്കൽ പന്നിയാർ പവർഹൗസുകളിൽവച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു ബിയർ റാം മിൽനിന്നും ഒഴുകിയെത്തുന്ന ചെറുതോടുകളിലേ ജലവും തമിഴ്നാട് അതിർത്തിയിലെ മലകളിൽനിന്നും ഒഴുകിയെത്തുന്ന മഴവെള്ളവുമാണ് ഈ അണക്കെട്ടിൽ സംഭരിക്കുന്നത്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിൽ സംഭരണി നിറയുന്നു. വേനൽകാലത്ത് വെള്ളം തുറന്നു വിടുന്ന സംസ്ഥാനത്തെ ഏക അണക്കെട്ടാണ്‌. വേനലിൽ പൊന്മുടി–കുത്തുങ്കൽ അണക്കെട്ടുകളിൽ വൈദ്യുതോൽപ്പാദനത്തിനുള്ള വെള്ളം കുറയുമ്പോൾ ആനയിറങ്കലിലെ സ്ലൂയിസ് വാൽവുകൾ തുറന്നു വെള്ളം പന്നിയാർ പുഴയിലേക്ക് ഒഴുക്കി വിടും.




deshabhimani section

Related News

View More
0 comments
Sort by

Home