ഏലത്തോട്ടത്തിൽ കാട്ടാനകൾ
ഭയന്നോടിയ ആൾക്ക് പരിക്ക്


സ്വന്തം ലേഖകൻ
Published on Aug 04, 2025, 12:15 AM | 1 min read
പീരുമേട്
കല്ലാർ പുതുവലിൽ ഏലത്തോട്ടത്തിൽ കാട്ടാനകൾ നിലയുറപ്പിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ. ഞായറാഴ്‌ച വിറക് ശേഖരിക്കാൻ പോയ സമീപവാസി കാട്ടാനയെകണ്ട് ഓടി വീണ് ഗുരുതരമായി പരിക്കേറ്റു. പാമ്പാക്കുടയിൽ ഷെജി(58) യെയാണ് കാട്ടാനയെ കണ്ട് ഭയന്നോടിയത്. ഇതിനിടെ വീണ് ഷെജിയുടെ വാരിയെല്ലിന് പൊട്ടലുണ്ടായി. ഞായർ പകൽ മൂന്നോടെയായിരുന്നു സംഭവം. പരിക്കേറ്റ ഷെജിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക്ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് രണ്ട് കാട്ടാനകൾ ഇറങ്ങിയിരുന്നു. നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന്ആർആർടി സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ചങ്കിലും കാട്ടാന ഉൾവനത്തിലേക്ക് പോയിട്ടില്ല.









0 comments