സാമൂഹിക വിരുദ്ധ ആക്രമണം
സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്


സ്വന്തം ലേഖകൻ
Published on Aug 04, 2025, 12:15 AM | 1 min read
കട്ടപ്പന
സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. കൊച്ചുതോവാള ബ്രാഞ്ച് സെക്രട്ടറി കെ ജെ ജിലിമോൻ, കൊച്ചുതോവാള സ്വദേശികളായ സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ എന്നിവർക്കാണ് പരിക്കേറ്റത്.
അക്രമിസംഘത്തിൽപെട്ട അഞ്ചിലേറെ പേരെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായർ രാത്രി 8.45ഓടെയാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്യുന്നതുകണ്ട് സ്ഥലത്തെത്തിയ ബ്രാഞ്ച് സെക്രട്ടറിയേയും ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.









0 comments