ലോക ഗജദിനാചരണം

പഠിക്കാനുണ്ട്‌ ‘ഒരാനയോളം’

തേക്കടിയിൽ നടന്ന ഗജദിനാചരണം

പഠിക്കാനുണ്ട്‌ ‘ഒരാനയോളം’

avatar
സ്വന്തം ലേഖകന്‍

Published on Aug 13, 2025, 12:10 AM | 2 min read

കുമളി

പെരിയാർ കടുവാ സങ്കേതത്തിൽ ലോക ഗജദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പാപ്പാന്മാർക്കായി സെമിനാറും നടത്തി. പിടിആർ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ആർ അനുരാജ് ആനകളുടെ രോഗങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ചിത്രങ്ങൾ സഹിതം ക്ലാസ്‌ നയിച്ചു. കൂട്ടിലടച്ച ആനകൾ പതിവായി ശരീരം ആട്ടുന്നത് മാനസിക സംഘർഷമുണ്ടാക്കും. ഏകാന്തത ഒഴിവാക്കി ആനകളെ പരസ്പരം അടുത്തിടപഴകാൻ അനുവദിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആനകളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമപരമായ വ്യവസ്ഥകളെക്കുറിച്ച്‌ വിദഗ്‌ധർ ക്ലാസെടുത്തു. തുടർന്ന്‌ സംവാദവും നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ കൂടാതെ ആന സഫാരി നടത്തുന്ന മുവാറ്റുപുഴ, കുമളി, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള 27 പാപ്പാന്മാർ സെമിനാറിൽ പങ്കെടുത്തു. ഇടുക്കി സോഷ്യൽ ഫോറസ്ട്രി ഡിവിഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ പി യു സാജു പരിപാടി ഉദ്ഘാടനം ചെയ്തു. പിടിആർ അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ആർ ലക്ഷ്മി അധ്യക്ഷയായി. ഇടുക്കി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ വിപിൻ ദാസ്, ലിബിൻ ജോൺ, എസ് എ നീതു, ഷാജി കുരിശുംമൂട്ടിൽ എന്നിവർ സംസാരിച്ചു. ഗാന്ധിനഗർ കോളനി എക്കോ-ഡെവലപ്‌മെന്റ് കമ്മിറ്റി(ഇഡിസി) ഗജദിനാചരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ശുചീകരണ യജ്ഞം നടത്തി. സോഷ്യോളജിസ്റ്റ് അഖില സുരേഷ്, സോഷ്യൽ ഫെസിലിറ്റേറ്റർ ജയ രാജപ്പൻ, ഗാന്ധിനഗർ കോളനി എക്സ്-ഓഫീഷ്യോ സെക്രട്ടറി ധന്യ വി മോഹൻ എന്നിവർ സംസാരിച്ചു. വിത്തുണ്ടകൾ 
നിക്ഷേപിച്ചു ചെറുതോണി വൈൽഡ് ലൈഫ് ഡിവിഷന്റെയും, പൈനാവ് എൻജിനിയറിങ് കോളേജിൽ എൻഎസ്എസ് യുണിറ്റിന്റെയും നേതൃത്വത്തിൽ ഇടുക്കി വന്യജീവി സങ്കേതത്തിൽ വിത്ത് ഉണ്ടകൾ നിക്ഷേപിച്ചു. മനുഷ്യ വന്യജീവി സംഘർഷം ലഘുകരിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിവിധ ഫല വ്യക്ഷങ്ങളുടെ വിത്ത് ഉണ്ടകൾ നിക്ഷേപിക്കുന്നത്. അസിസ്റ്റഡ് വൈൽഡ് ലൈഫ് വാർഡൻ ബി പ്രസാദ് കുമാർ ഉദ്ഘാടനം ചെയ്തു. ഉൾവനത്തിൽ ഉപ്പുകുഴിഭാഗത്താണ്‌ വിത്ത് ഉണ്ടകൾ നിക്ഷേപിച്ചത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ സി ആനന്ദൻ മുഖ്യപ്രഭാണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഫിലുമോൻ ജോസഫ്, ഫിസിക്കൽ എജ്യുക്കേഷൻ പ്രൊഫ. അനൂപ് പിൻ ഹിറോ, എൻഎസ്എസ് വാളന്റിയർ സെക്രട്ടറി സേനഹ എസ് നായർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ റ്റോം ജോസഫ്, എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home