പത്തൊന്പതുകാരൻ കുത്തേറ്റുമരിച്ച സംഭവം

ആയുധം കണ്ടെത്താനായില്ല; പ്രതികളെ 
വീണ്ടും കസ്റ്റഡിയിൽ വാങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2025, 01:18 AM | 1 min read

തിരുവനന്തപുരം

യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്തൊന്പതുകാരൻ അലനെ കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല. അതിനാൽ ഏഴ് പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഞായറാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് സഹകരിച്ചില്ല. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചശേഷം പ്രതികളെ ചോദ്യം ചെയ്യാനാണ് ആലോചന. ആയുധം മനഃപൂർവം പ്രതികൾ മറച്ചുവച്ചതായാണ് വിവരം. അജിൻ (27, ജോബി), സന്ദീപ് ഭവനിൽ അഭിജിത്ത് (26), കിരൺ (26, ചക്കുമോൻ), വലിയവിള സ്വദേശി നന്ദു (27, ജോക്കി), അഖിൽലാൽ (27, ആരോൺ), സന്ദീപ് ഭവനിൽ സന്ദീപ് (27), അഖിലേഷ് (20) എന്നിവരാണ് പ്രതികൾ. കേസിലെ പ്ലസ്ടു വിദ്യാർഥിക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ ഉടൻ നൽകും. പ്രായപൂർത്തിയാകാത്തതിനാൽ ജഗതി സ്വദേശിയായ പതിനാറുകാരൻ പൂജപ്പുര ഒബ്സർവേഷൻ ഹോമിലാണ്. തിങ്കൾ വൈകിട്ട് അഞ്ചിനാണ് തൈക്കാട്‌ ശാസ്‌താ ക്ഷേത്രത്തിനുസമീപം തമ്പാനൂർ അരിസ്റ്റോ ജങ്‌ഷൻ തോപ്പിൽ ഡി47ൽ സുവിശേഷ വിദ്യാർഥി അലനെ സംഘംചേർന്ന് മർദിച്ചശേഷം കുത്തിക്കൊലപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home