വെള്ളക്കെട്ട് മാഞ്ഞു
പൂങ്കുളം നിവാസികൾ ഹാപ്പിയാണ്

പൂങ്കുളം ആലുനിന്നവിള റോഡ്
പൂങ്കുളം
ആലുനിന്നവിള, പാറവിള അറഫ ലെയ്‌ൻ നിവാസികൾക്ക് മുന്പ് മഴക്കാലം പേടിസ്വപ്നമായിരുന്നു. പുറത്തിറങ്ങാൻ സാധിക്കാത്ത രീതിയിലുള്ള വെള്ളക്കെട്ടിലൂടെയുള്ള ജീവിതം ദുരിതമയമായിരുന്നു. എന്നാൽ ഇന്നവർക്ക് മഴ ഒരു പ്രശ്നമല്ലാതായി മാറി. കോർപറേഷൻ 19 ലക്ഷം രൂപ ചെലവഴിച്ച് രണ്ടിടത്തെയും വെള്ളക്കെട്ട് പരിഹരിച്ചു. പാറവിള അറഫ ലെയ്‌നിൽ ഉറവപൊട്ടി വെള്ളംവരുമായിരുന്നു. തുടർന്ന് വെള്ളക്കെട്ടും റോഡിൽ കുഴികളും രൂപപ്പെടാറുണ്ടായിരുന്നു. ഉറവപൊട്ടുന്ന ജലം ഓടയിലേക്കെത്തിക്കാൻ 6 ഇഞ്ച് പൈപ്പ് സ്ഥാപിച്ച് മാൻ ഹോൾ ഉൾപ്പെടെ നിർമിച്ചാണ് പരിഹാരംകണ്ടത്. പൂങ്കുളം–ആലുനിന്നവിള റോഡിൽ മഴക്കാലമായാൽ ഇരുചക്ര വാഹനങ്ങൾക്കുപോലും സഞ്ചരിക്കാനാകില്ലായിരുന്നു. ഇവിടെ 2.5 അടിയോളം റോഡ് പൊക്കി കോൺക്രീറ്റ് ചെയ്തതോടെയാണ് വെള്ളക്കെട്ട് ഒഴിവായത്. പൂങ്കുളത്തേക്ക് പോകുന്നതിന് നാട്ടുകാർ സ്ഥിരം ഉപയോഗിക്കുന്ന വഴിയാണ് ഇത്. പൂങ്കുളം വാർഡ് കൗൺസിലർ വി പ്രമീളയുടെ നേതൃത്വത്തിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നവീകരണം യാഥാർഥ്യമായത്. കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് ജനങ്ങൾക്ക് നൽകിയ വാക്കാണ് പാലിച്ചത്.








0 comments