വിഴിഞ്ഞം മുഹ്‌യിദ്ദീൻ പള്ളിയിൽ ഉറൂസിന് കൊടിയേറി

വിഴിഞ്ഞം മുഹ്‌യിദ്ദീൻ പള്ളിയിൽ ഉറൂസിന് കൊടിയേറുന്നു
കോവളം
വിഴിഞ്ഞം മുഹ്‌യിദ്ദീൻ പള്ളിയിൽ ഉറൂസിന് കൊടിയേറി. ഒക്ടോബർ മൂന്നിന് സമാപിക്കും. തിങ്കൾ വൈകിട്ട് പള്ളിയങ്കണത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ആഴാകുളം വിഴിഞ്ഞംവഴി തിരികെ പള്ളിയങ്കണത്തിൽ എത്തി. തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം മുഹമ്മദ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി. തുടർന്ന് ചീഫ് ഇമാം സയ്യിദ് അബ്ദുൽ ഹക്കീം ബുഖാരി തങ്ങളുടെ നേതൃത്വത്തിൽ സമൂഹപ്രാർഥന. 25ന് വൈകിട്ട് 4.30ന് സിറാജുൽ ഇസ്ലാം മദ്റസ മീലാദ് ഫെസ്റ്റ് സമ്മാനദാനവും പൊതുസമ്മേളനവും. 26 മുതൽ 30 വരെ രാത്രി 9.30ന് മതപ്രഭാഷണം. ഒക്ടോബർ രണ്ടിന് രാവിലെ ഒന്പതുമുതൽ ചന്ദനക്കുടം പരിപാടികൾ. മൂന്നിന് പുലർച്ചെ മൂന്നിന് പട്ടണപ്രദക്ഷിണം.









0 comments