ചെങ്കോട്ടയ്ക്കുസമീപം സ്ഫോടനം
ജില്ലയിലും ജാഗ്രത; വ്യാപക പരിശോധന

ന്യൂഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തെത്തുടർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധന
തിരുവനന്തപുരം
ഡൽഹിയിലെ ചെങ്കോട്ടയ്ക്കുസമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്തും ജാഗ്രതാ നിർദേശം. രാത്രി വൈകിയും ജില്ലയിൽ വ്യാപക പരിശോധന തുടർന്നു. പ്രധാന സ്ഥലങ്ങളിൽ 24 മണിക്കൂർ പട്രോളിങ് നടത്തും. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിൽ നിരീക്ഷണം ശക്തമാക്കി. കോസ്റ്റ് ഗാർഡ് നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളായ തിരുവനന്തപുരം സെൻട്രൽ, നോർത്ത്, സൗത്ത്, നെയ്യാറ്റിൻകര, വർക്കല തുടങ്ങിയ സ്ഥലങ്ങളിൽ ഡോഗ്‌സ്കോഡുൾപ്പെടെ പരിശോധന നടത്തി. തമ്പാനൂർ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡും വിമാനത്താവളവും രാത്രി 11 ഓടെ പരിശോധിച്ചു. ആളുകൾ കൂട്ടംചേരുന്ന പ്രധാന സ്ഥലങ്ങളിൽ പരിശോധന കർശനമാക്കാനാണ് പൊലീസ് മേധാവിയുടെ നിർദേശം. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിര്‍ദേശം ന ല്‍കി.









0 comments