പ്രീമിയം കഫെയിൽ വനസുന്ദരി ഫെസ്റ്റ്; നാളെ മുതൽ

തിരുവനന്തപുരം: കുടുംബശ്രീ പ്രീമിയം കഫേയിൽ ഇനിമുതൽ രുചിയിൽ അത്ഭുതം തീർത്ത അട്ടപ്പാടിയുടെ സ്വന്തം വിഭവം വനസുന്ദരിയും. പ്രത്യേകതരം പച്ചിലകളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് അരച്ചെടുത്ത പച്ചനിറത്തിലുള്ള കറിക്കൂട്ടിൽ ചിക്കൻ പുരട്ടി പാകം ചെയ്യുന്ന വിഭവമാണ് വനസുന്ദരി. രുചിയിൽ ഏറെ പ്രശസ്തമായ വിഭവമാണിത്.
നാളെ മുതൽ 18 വരെ സ്റ്റാച്ച്യു ഗവൺമെൻ്റ് പ്രസ്സിന് എതിർവശത്ത് പുതുതായി പ്രവർത്തനം ആരംഭിച്ച പ്രീമിയം കഫെ റെസ്റ്റോറൻ്റിലാണ് വനസുന്ദരി ഫെസ്റ്റ് നടക്കുന്നത്. 50 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കുന്ന എസി റസ്റ്റോറൻ്റ് ആണ് പ്രീമിയം കഫെ. ജില്ലയിലെ ആദ്യത്തെ പ്രീമിയം റെസ്റ്റോറൻ്റ് കൂടിയാണ്. രുചിയേറും ട്രാവൻകൂർ മിനി സദ്യ, നെയ്മീൻ ഫിഷ് മൽഹാർ ,മലബാർ വിഭവങ്ങൾ, പട്ടം കോഴിക്കറി, ചൈനീസ് വിഭവങ്ങൾ എന്നിവ പ്രീമിയം കഫേയിൽ ലഭ്യമാകും.









0 comments