ഇതാ ആര്യങ്കോട്‌ മോഡൽ

ലൈഫ്‌ പദ്ധതിയിൽ നിർമിച്ച വീടിന്‌ മുന്നിൽ ലീലാമ്മ

ലൈഫ്‌ പദ്ധതിയിൽ നിർമിച്ച വീടിന്‌ മുന്നിൽ ലീലാമ്മ

വെബ് ഡെസ്ക്

Published on Nov 04, 2025, 12:02 AM | 2 min read

വെള്ളറട "

മഴ പെയ്താൽ ഉണർന്നിരിക്കും. കിടക്കയ്‌ക്ക്‌ ചുറ്റം പാത്രം നിരത്തും. ഓരോ മഴക്കാലത്തും എക്സ്റേ ഷീറ്റുകൾ കൊണ്ടാണ് ആകാശം മറയ്ക്കാറ്. ഇഴജന്തുക്കളെയും പേടിക്കണം. കണ്ണടയുംമുമ്പ്, മഴ വന്നാൽ പേടിക്കാതെ കിടക്കാൻ കഴിയുമെന്ന് നിരീച്ചതല്ല. ലൈഫ് പദ്ധതിയിലൂടെ സ്വന്തമായി വീടുകിട്ടി’– മണ്ണാംകോണം ചിലവൂർ കിഴക്കൻകരയിലെ ലീലാമ്മയുടെ വാക്കുകളിടറി. ഇത്തരത്തിൽ വികസനത്തിന്റെ സ്‌പർശം നേരിട്ടറിഞ്ഞവരാണ്‌ ആര്യങ്കോട് പഞ്ചായത്തിലെ ഓരോരുത്തരും. 1971ലാണ് ആര്യങ്കോട് പഞ്ചായത്ത് രൂപീകരിച്ചത്. അന്നുമുതൽ 2005 വരെ ഇടതുപക്ഷത്തിനായിരുന്നു ഭരണം. 2005 മുതൽ 2007 വരെയുള്ള കോൺഗ്രസ് ഭരണകാലം വികസനമുരടിപ്പും കെടുകാര്യസ്ഥതയുംകൊണ്ട്‌ നിറം മങ്ങിയതായിരുന്നു. 2008 മുതൽ ഭരണം എൽഡിഎഫ്‌ നിലനിർത്തുന്നു. ഒ ഗിരിജകുമാരി പ്രസിഡന്റും എ എസ്‌ ജീവൽകുമാർ വൈസ്‌പ്രസിഡന്റുമാണ്‌. അടിമുടി മാറി നാട്‌ ചെമ്പൂര് പിഎച്ച്സിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. 2021-ൽ എംഎൽഎ ഫണ്ട് ചെലവഴിച്ച് കെട്ടിടം നിർമിച്ചു. നാലു ഡോക്‌ടർമാരുടെ സേവനം ഉറപ്പാക്കി. ലൈഫ് ഭവന പദ്ധതിയിൽ 166 വീടുകൾ അനുവദിച്ചു. പഞ്ചായത്ത് വാങ്ങിനൽകിയ സ്ഥലത്ത് സർക്കാർ കിഴക്കൻമല കുടിവെള്ള പദ്ധതി നിർമാണം ആരംഭിച്ചു. വൈദ്യുത ശ്‌മശാനത്തിനായി 1.25 കോടി രൂപ ചെലവഴിച്ചു. വൈകാതെ പ്രവർത്തനം ആരംഭിക്കും. അങ്കണവാടികൾക്ക്‌ സ്വന്തമായി സ്ഥലം വാങ്ങി. 12 കെട്ടിടങ്ങൾ നിർമിക്കാൻ ഫണ്ട് അനുവദിച്ചു. എല്ലാ വാർഡിലും എഡിഎസ് ഓഫീസ് നിർമിച്ചു. പഞ്ചായത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. സുവർണ ജൂബിലിയുടെ ഭാഗമായി ഡി അംബ്രോസ് സ്‌മാരകഹാൾ നിർമിച്ചു. ഓഫീസ് സമുച്ചയം ആധുനിക രീതിയിൽ രൂപകൽപ്പന ചെയ്‌തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ സൃഷ്‌ടിച്ചു. പരമാവധി റോഡുകളും നടപ്പാതകളും കോൺക്രീറ്റ് ചെയ്‌തു. അഞ്ചു വർഷത്തിനിടെ 70 കോടിയിലധികം രൂപ തൊഴിലുറപ്പ്‌ പദ്ധതിയിൽ വിനിയോഗിച്ചു. 2023 –-24ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിയത്‌ ആര്യങ്കോട് പഞ്ചായത്താണ്‌. പഞ്ചായത്തിലെ മുഴുവൻ റോഡിലും "നിലാവ്’ പദ്ധതിയിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. പട്ടികജാതി മേഖലയിൽ പരമാവധി വികസനക്ഷേമ പ്രവർത്തനങ്ങൾ നടത്തി. 2024–-25 വാർഷിക പദ്ധതിയിൽ 100 ശതമാനം പദ്ധതി വിഹിതവും ചെലവഴിച്ചു. എൽഡിഎഫ് സർക്കാരിന്റെയും സി കെ ഹരീന്ദ്രൻ എംഎൽഎയുടെയും ഇടപെടലുകൾ വികസന പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകി. ജില്ലാ പഞ്ചായത്തംഗം വി എസ് ബിനു കീഴാറൂർ ഗവ. സ്‌കൂൾ വികസനത്തിനും ആധുനിക ശുചിമുറി നിർമാണത്തിനും കാവല്ലൂർ അങ്കണവാടി കെട്ടിടത്തിനും നിരവധി റോഡുകൾക്കും ഫണ്ട് അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ സിമി കാലായിൽ, മൈലച്ചൽ, മൊട്ടലുംമൂട് എന്നിവിടങ്ങളിൽ വിശ്രമ മന്ദിരത്തിനും ചെമ്പൂര് ആശുപത്രിക്കും മൈലച്ചൽ സ്‌കൂളിനും ആധുനിക ശുചിമുറി നിർമിക്കാൻ ഫണ്ട്‌ നൽകി. റോഡുകൾക്കും ഫണ്ട് നൽകി. ബ്ലോക്ക്‌ പഞ്ചായത്തംഗം ഐ ആർ സുനിത മൊട്ടവിള ആർസിഎൽപിഎസിന് ശുചിമുറിക്കും നിരവധി റോഡുകൾക്കും ഫണ്ട്‌ അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home