പ്രവാസിസംഘം പ്രചാരണ വാഹനജാഥ സമാപിച്ചു

പ്രവാസി സംഘം പ്രചാരണ വാഹനജാഥ സമാപനയോഗം പാപ്പനംകോട്ട് സംസ്ഥാന ട്രഷറർ കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്യുന്നു
നേമം
സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രവാസി ക്ഷേമനിധിയിൽ കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്ര വാസി സംഘം രാജ്ഭവന് മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച വാഹനജാഥ സമാപിച്ചു. രണ്ടാംദിനം പാലോട് നിന്നാരംഭിച്ച ജാഥ നെടുമങ്ങാട്, കരകുളം, വിളപ്പിൽ, കാട്ടാക്കട, വെ ള്ളറട, പാറശാല, നെയ്യാറ്റിൻക ര, വിഴിഞ്ഞം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പാപ്പനംകോട് ജങ്‌ഷനിൽ സമാപിച്ചു. സമാപനയോഗം സംസ്ഥാന ട്രഷറർ കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. നേമം ഏ രിയ പ്രസിഡന്റ് ഹബീബ് ഖാൻ അധ്യക്ഷനായി. ജാഥാക്യാപ്റ്റൻ ബി എൽ അനിൽകുമാർ, വൈ സ് ക്യാപ്റ്റൻ നാസർ പൂവച്ചൽ, മാനേജർ ഹസീന റഫീഖ്, ജാഥ അംഗങ്ങളായ കെ പി ഇബ്രാഹിം, നാസർ പാപ്പനംകോട്, സംസ്ഥാന വൈസ് പ്രസിഡന്റ് വിജയകുമാർ, സിപിഐ എം നേമം ഏരിയ സെക്രട്ടറി എ പ്രതാപചന്ദ്രൻ, കെ പ്രസാദ്, എസ് രാധാകൃഷ്ണൻ, വെട്ടിക്കുഴി ഷാജി, ജോസ് വിക്ടർ എന്നിവർ സംസാരിച്ചു.









0 comments