സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്
ടെമ്പോയും ബസും കൂട്ടിയിടിച്ചു

താന്നിമൂട് പറയന്‍കാവ് റോഡിലെ സില്‍ക്കുഫാം വളവിൽ ടെമ്പോ ട്രാവലറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടം
നെടുമങ്ങാട്
സ്കൂള്‍ കുട്ടികളുമായി പോയ ടെമ്പോ ട്രാവലര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് ഏഴു കുട്ടികള്‍ക്കും വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിനികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 5.15ന് താന്നിമൂട് പറയന്‍കാവ് റോഡിലെ സില്‍ക്കുഫാം വളവിലായിരുന്നു അപകടം. ട്രാവലർ ഡ്രൈവര്‍ ശരത് ചന്ദ്രനാണ‍് ഗുരുതരമായി പരിക്കേറ്റത്. സ്കൂളിലെ പാചകത്തൊഴിലാളി ബിനു, സഹായി കവിത, കൈതക്കാട് സ്വദേശികളായ അതിശയ്, ശ്രീലത, ഉണ്ടപ്പാറ സ്വദേശികളായ അരുണിമ, ആദില്‍, രോഹിണി, കിരണ്‍, ഉളിയൂര്‍ സ്വദേശികളായ അനാമിക, സാരംഗി, ആനാട് സ്വദേശി ശരത്, മണക്കോട് സ്വദേശി നിവേദിത എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ഥികള്‍. ഡ്രൈവറെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കുട്ടികൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. സ്കൂളില്‍നിന്നും കുട്ടികളെയും കൂട്ടിപോയ ട്രാവലര്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കനത്ത മഴയായതിനാല്‍ കൊടുംവളവില്‍ വാഹനങ്ങള്‍ പരസ്പരം കാണാത്തതും ഹോണ്‍ മുഴക്കം കേള്‍ക്കാത്തതുമാകാം അപകട കാരണമെന്നാണ് പൊലീസ് നിഗമനം. നാട്ടുകാരും നെടുമങ്ങാട് പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.









0 comments