എഐ പവർഡ് ഹ്യൂമനോയിഡ് റോബോട്ട് നിർമിച്ച് വിദ്യാർഥികൾ

വട്ടിയൂർക്കാവ്: എഐ പവർഡ് ഹ്യൂമനോയിഡ് റോബോട്ട് നിർമിച്ച് വിദ്യാർഥികൾ. തിരുവനന്തപുരം സരസ്വതി വിദ്യാലയയിലെ വിദ്യാർഥികളാണ് റോബോട്ട് വികസിപ്പിച്ചെടുത്തത്. ടെക്കോസ റോബോട്ടിക്സുമായി സഹകരിച്ചാണ് വിദ്യാർഥികൾ നേട്ടം കൈവരച്ചത്. റോബോട്ട് പ്രവർത്തനങ്ങൾക്ക് സംഗീത സംവിധായകൻ എം ജയചന്ദ്രൻ തുടക്കം കുറിച്ചു.
റിസപ്ഷൻ ഡെസ്ക് പ്രവർത്തനങ്ങൾ, വിദ്യാർഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ, അധ്യാപനം, സംശയ നിവാരണം, വൈകാരികമാറ്റങ്ങൾ , പതിവ് സ്കൂൾ ഇടപെടലുകൾ എന്നീ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനാണ് റോബോട്ട് രൂപകൽപ്പന ചെയ്തത്.
ബിൽറ്റ്-ഇൻ ഇമോഷൻ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ അടിസ്ഥാനമാക്കി അതിന്റെ പ്രതികരണങ്ങൾ പൊരുത്തപ്പെടുത്താൻ റോബോട്ടിനു സാധിക്കും. സ്കൂൾ ചെയർമാൻ ഡോക്ടർ ജി രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ ഡോക്ടർ ദേവി മോഹൻ, പ്രിൻസിപ്പൽ ഷൈലജ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.









0 comments