സെന്റ് ജോസഫ് സ്കൂൾ ജിംനാസ്റ്റിക്‌സ് ചാമ്പ്യന്മാർ

സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് വൺ ജിംനാസ്റ്റിക്‌സില്‍ വിജയികളായ സെന്റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ഥികള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ക്കൊപ്പം
തിരുവനന്തപുരം
67–ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് വൺ ജിംനാസ്റ്റിക്‌സില്‍ തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വീണ്ടും ചാമ്പ്യന്മാർ. തുടർച്ചയായി നാലാം വർഷമാണ് നേട്ടം. സബ് ജൂനിയർ വിഭാഗത്തിൽ ജി ആര്‍ ഹരിഗോവിന്ദ് അഞ്ച് സ്വർണവും വെള്ളിയും നേടി ഓവറോൾ ചാമ്പ്യനായി. ആര്‍ ജി രോഹിത് ഒരു സ്വർണവും വെള്ളിയും രണ്ട് വെങ്കലവുമായി രണ്ടാമതെത്തി. സി ഇഷാൻ രാജ് രണ്ട് വെള്ളിയും മൂന്ന് വെങ്കലവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ശ്രീരാഗ് എസ് രാജേഷ് രണ്ട് സ്വർണവും മൂന്ന് വെള്ളിയും വെങ്കലവും നേടി. സീനിയർ വിഭാഗത്തിൽ മിൻഹാജ് എസ് സാജ് അഞ്ച് സ്വർണവും വെള്ളിയും നേടി ഓവറോൾ ചാമ്പ്യനായി. ബി എസ് ഡിബിൻ വെള്ളിയും വെങ്കലവും നേടി. സ്കൂളില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. മാനേജർ ഫാ. ജെറോം അൽഫോൺസ്, പ്രിൻസിപ്പൽ സുനിൽകുമാർ മൊറൈസ്, പ്രാധാന്യാപകൻ ഷമ്മി ലോറൻസ്, അധ്യാപകരായ മനോജ് സേവ്യർ, ജോൺ ബോസ്കോ എന്നിവര്‍ സംസാരിച്ചു.









0 comments