എ പ്ലസ് പുഞ്ചിരി

sslc result

എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയികളായ പട്ടം സെന്റ് മേരീസ് എച്ച്എസ്‌ വിദ്യാർഥികൾ വി കെ പ്രശാന്ത് എംഎൽഎ, പ്രിൻസിപ്പൽ ഫാ. നെല്‍സൺ, അധ്യാപകർ എന്നിവര്‍ക്കൊപ്പം മധുരം പങ്കിടുന്നു

വെബ് ഡെസ്ക്

Published on May 10, 2025, 02:15 AM | 1 min read

തിരുവനന്തപുരം

എസ്എസ്എൽസി പരീക്ഷയിൽ 98.59 ശതമാനം വിജയവുമായി തലസ്ഥാനം. സംസ്ഥാനത്ത് ഏറ്റവും കുറവ് വിജയശതമാനവും ജില്ലയിലാണ്‌. കഴിഞ്ഞവർഷം 99.08 ശതമാനമായിരുന്നു. ഇത്തവണ പരീ​ക്ഷയെഴുതിയ 34,314 പേരിൽ 33,831 പേർ ഉപരിപഠനത്തിന് അർഹരായി. ഇതിൽ 16,792 പെൺകുട്ടികളും 17,039 ആൺകുട്ടികളുമാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയ്ക്ക് 98.28, തിരുവനന്തപുരത്തിന് 98.66, നെയ്യാറ്റിൻകരയ്ക്ക് 98.92 എന്നിങ്ങനെയാണ് വിജയശതമാനം. സംസ്ഥാനത്ത് കുറവ് വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലാണ്. 3266 പെൺകുട്ടികളും 1672 ആൺകുട്ടികളുമടക്കം 4938 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ 1940 പേരും തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 1321 പേരും നെയ്യാറ്റിൻകരയിൽ 1677 പേരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി. ജില്ലയിൽ 152 സ്കൂൾ നൂറുശതമാനം വിജയം നേടി. നൂറുമേനി നേടിയതിൽ 63 സർക്കാർ സ്കൂളും 42 എയ്ഡഡ് സ്കൂളും 47 അൺഎയ്ഡഡ് സ്കൂളുമാണ്‌.


ശ്രീചിത്രയ്ക്ക് വിജയമധുരം

തിരുവനന്തപുരം ശ്രീചിത്രാഹോമിലെ വിദ്യാർഥികൾക്ക് മികച്ച വിജയം. ഹോമിൽനിന്ന് എസ്എസ്എൽസി പരീക്ഷയെഴുതിയ 16 പേരും വിജയിച്ചു. ഇവരിൽ 4 പേർ‌ വെള്ളിയാഴ്ച ഫലമറിയുമ്പോള്‍ ഹോമിലുണ്ടായിരുന്നു. എം അനന്തപത്മനാഭൻ, എം അശ്വതി, എസ് സാന്ത്വന, എസ് സജിന എന്നിവർ ഹോം സൂപ്രണ്ട് വി ബിന്ദുവിനൊപ്പം മന്ത്രിയുടെ വാർത്താസമ്മേളനം കണ്ടശേഷം ഒരുമിച്ചാണ് ഫലം നോക്കിയത്. തുടർന്ന്, നന്നായി പഠിക്കാം പദ്ധതിയിലെ അധ്യാപകർക്കൊപ്പം ചേർന്ന് വിജയമാഘോഷിച്ചു. നഗരത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ നേതൃത്വത്തിലാണ് 'നന്നായി പഠിക്കാം ' പദ്ധതി നടപ്പാക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ ബിജു, ആർ എസ് സുരേഷ് ബാബു, ഡോ. കെ ഗീതാലക്ഷ്മി, പദ്ധതി കൺവീനർ ജെ എം റഹിം, ഗാന്ധിപീസ് ഫൗണ്ടേഷൻ ഭാരവാഹി വി സുകുമാരൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. 'നന്നായി പഠിക്കാം ' പദ്ധതിയുടെ ഭാഗമായി നൽകിയ പരീക്ഷാ പരിശീലനം കുട്ടികൾക്ക് ഏറെ പ്രയോജനകരമായെന്ന് ഹോം സൂപ്രണ്ട് വി ബിന്ദു പറ‍ഞ്ഞു. കുര്യാത്തി ആനന്ദനിലയം ഓർഫനേജില്‍നിന്ന് എസ്എസ്എൽസി പരീക്ഷയെഴുതിയ 3 കുട്ടികളും വിജയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home