അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സമ്മേളനം
കേന്ദ്ര ജീവനക്കാരായി അംഗീകരിക്കണം

തിരുവനന്തപുരം
അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ആർ രാമു ഉദ്‌ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാരെ കേന്ദ്ര ജീവനക്കാരായി അംഗീകരിക്കണമെന്നും സർക്കാരിന്റെ വകുപ്പുതല ഉത്തരവുകൾ അംഗീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പണിമുടക്കിൽ അങ്കണവാടി ജീവനക്കാരും പങ്കെടുക്കുമെന്നും സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വി ശിവൻകുട്ടി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. കെ ഷൈല അധ്യക്ഷയായി. എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ, എഡബ്ല്യുഎച്ച്‌എ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ പ്രസന്നകുമാരി, സിഐടിയു ജില്ലാ ഭാരവാഹി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാ ട്രഷറർ വിജയകുമാരി എന്നിവർ സംസാരിച്ചു.









0 comments