സർവകലാശാലയ്ക്കുമുന്നിൽ ബാനറുയർത്തി എസ്‌എഫ്‌ഐ

തിരുവനന്തപുരം
എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സർവകലാശാലയ്ക്കുമുന്നിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറിനെതിരെ ബാനറുയർത്തി. "ഹിറ്റ്‌ലർ തോറ്റു, മുസോളിനി തോറ്റു, സർ സി പിയും തോറ്റുമടങ്ങി എന്നിട്ടാണോ രാജേന്ദ്രാ..' എന്നെഴുതിയ ബാനറാണ് ബുധൻ രാത്രി 11.50ന് സർവകലാശാല കവാടത്തിൽ ഉയർത്തിയത്. ഭരണഘടന മൂല്യം ഉയർത്തിപ്പിടിച്ച് സമരം തുടരുമെന്ന് ജില്ലാ സെക്രട്ടറി എം എ നന്ദൻ പറഞ്ഞു. രാജ്‌ഭവനിലേക്ക് മാർച്ച് നടത്തിയശേഷമായിരുന്നു എസ്‌എഫ്‌ഐയുടെ ബാനർ പ്രതിഷേധം.








0 comments