സ്കൂട്ടറിൽ ബസിടിച്ച് എൻജിനിയറിങ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം
ബേക്കറി ജങ്ഷൻ മേൽപ്പാലത്തിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് പാപ്പനംകോട് ശ്രീചിത്ര എൻജിനിയറിങ് കോളേജിലെ വിദ്യാർഥി മരിച്ചു. കിളിമാനൂർ പൊരുന്തമൺ- കടമുക്ക്- കല്ലുവിള സന്ധ്യാഭവനിൽ കാളിദാസൻ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന സഞ്ചരിച്ച സഹപാഠി പാലക്കാട് സ്വദേശി നിഹാരിക (19)യ്ക്ക് ഗുരുതര പരിക്കേറ്റു. വിദ്യാർഥിനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തമ്പാനൂരിൽനിന്ന് പാളയത്തേക്ക് വന്ന ബസ് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസ് കാറിനെ മറികടക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. റോഡിൽ തലയിടിച്ച് വീണ കാളിദാസൻ തൽക്ഷണം മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. അജിത്കുമാറിന്റെയും സന്ധ്യയുടെയും മകനാണ്.









0 comments