അയ്യൻകാളിയെ അനുസ്മരിച്ചു

കോവളം
സിപിഐ എം കോവളം ഏരിയാകമ്മിറ്റി സംഘടിപ്പിച്ച അയ്യൻകാളി ചരമ ദിനാചരണം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. അയ്യൻകാളിയുടെ ജന്മസ്ഥലമായ മുക്കോല പെരുങ്കാറ്റുവിളയിൽ കോവളം ഏരിയാ കമ്മിറ്റി നിർമിച്ച സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഏരിയ സെക്രട്ടറി എസ് അജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ, പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപ്, എ ജെ സുക്കാർണോ, കരിങ്കട രാജൻ, യു സുധീർ, അയ്യൻകാളിയുടെ കുടുംബാംഗം മധുസൂദനൻ, മുക്കോല ലോക്കൽ സെക്രട്ടറി സന്തോഷ് എന്നിവർ പങ്കെ ടുത്തു.









0 comments