നിത്യഹരിതം ഇ‍ൗ സ്‌മരണ

Prem Nazir

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിനു മുന്നിൽ സ്ഥാപിച്ച പ്രേംനസീർ പ്രതിമ ​അനാച്ഛാദനംച്ചടങ്ങില്‍ നിന്ന്

വെബ് ഡെസ്ക്

Published on Nov 05, 2025, 12:20 PM | 1 min read

ചിറയിൻകീഴ്

ഓർമകളിൽ മായാതെയുള്ള ആ നിറചിരി ഇനി ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ അഴകോടെ നിറയും. നിത്യഹരിത നായകൻ പ്രേംനസീറിന്റെ അർധകായ പ്രതിമയാണ്‌ ഏവർക്കും ആസ്വദിക്കാൻ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് മുന്നിലൊരുങ്ങിയത്‌. മലയാളി മനസ്സിലെ മായാത്ത മുഖസ‍ൗന്ദര്യത്തിന്‌ ആദ്യമായാണ്‌ കേരളത്തിൽ ശിൽപ്പം സ്ഥാപിക്കുന്നത്. ജനാർദനൻ കരിവെള്ളൂരാണ്‌ മൂന്നരയടി ഉയരമുള്ള അർധകായ പ്രതിമ ഒരുക്കിയത്‌. വി ശശി എംഎൽഎ ശിൽപം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ പി സി ജയശ്രീ അധ്യക്ഷയായി. പ്രേംനസീറിന്റെ പേരിലുള്ള ഓപ്പൺ സ്റ്റേജ്‌ നിർമാണോദ്ഘാടനവും എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ രജിത, വി ലൈജു, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ എസ് ഫിറോസ് ലാൽ, കവിത സന്തോഷ്, പി മണികണ്ഠൻ, കെ മോഹനൻ, ജി ശ്രീകല, പി അജിത, പി പവനചന്ദ്രൻ, ഒ എസ് സ്റ്റാർലി, ആ ശ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രത്യേകപദ്ധതി വഴി അനുവദിച്ച തുക ഉപയോഗിച്ചായിരുന്നു നിർമാണം.



deshabhimani section

Related News

View More
0 comments
Sort by

Home