ദേശാഭിമാനി ‘അറിവാണ് ലഹരി’ ക്യാമ്പയിൻ ഉദ്‌ഘാടനം നാളെ

തിരുവനന്തപുരം
ലഹരിയെ അകറ്റി സർഗാത്മകതയുടെയും അറിവിന്റെയും ലോകത്ത് വെളിച്ചമാകാൻ പുതുതലമുറയ്‌ക്ക് ദിശാബോധമേകി ദേശാഭിമാനി. വികെസി പ്രൈഡും മലബാർ ഗോൾഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണം ‘അറിവാണ് ലഹരി’യുടെ ഉദ്‌ഘാടനം വെള്ളിയാഴ്‌ച നടക്കും. തിരുവനന്തപുരം വട്ടപ്പാറ പിഎംഎസ് കോളേജ് ഓഫ് ഡെന്റൽ സയൻസ് ആൻഡ് റിസർച്ചിൽ പകൽ രണ്ടിന് കോളേജ് ചെയർമാൻ ഡോ. പി എസ് താഹ ഉദ്‌ഘാടനം ചെയ്യും. വിമുക്‌തി പ്രിവന്റീവ് ഓഫീസർ ആർ അജിത് ക്ലാസ് നയിക്കും. അസി. എക്‌സൈസ് കമീഷണർ എസ് കെ സന്തോഷ് കുമാർ പങ്കെടുക്കും.









0 comments