4 പേർക്ക് പരിക്ക്
ഓടിക്കൊണ്ടിരുന്ന കാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

കഴക്കൂട്ടം
ഓടിക്കൊണ്ടിരുന്ന കാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 4 പേർക്ക് പരിക്ക്. വെള്ളി പുലർച്ചെ ഒന്നിന് കഴക്കൂട്ടം വെട്ടുറോഡ് ജങ്‌ഷനിലാണ് അപകടം. പോത്തൻകോട് നിന്നും തിരുവനന്തപുരത്തേക്കു പോയ കാറിൽ ചാർജ്‌ചെയ്യാനിട്ടിരുന്ന മൊബൈലാണ് പൊട്ടിത്തെറിച്ചത്. ഇതേ തുടർന്ന് നിയന്ത്രണംവിട്ട കാർ ദേശീയപാത വികസനത്തിനായി ഇറക്കിയ കല്ലിലേക്ക് ഇടിച്ചു കയറി. കാറിന്റെ മുൻവശം പൂർണമായി തകർന്നു . നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റ രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർത്താണ്ഡം സ്വദേശികളായ നാലംഗ കുടുംബമായിരുന്നു കാറിൽ.









0 comments