ഓർമ ഫലകം സമർപ്പിച്ചു

ചാല ഗവ. യുപി സ്‌കൂളിൽ നവോത്ഥാന ഫലകം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ കൈമാറുന്നു
ചാല
പുരോഗമന കലാ സാഹിത്യ സംഘം ചാല ഗവ. യുപി സ്‌കൂളിൽ സഹോദരൻ അയ്യപ്പൻ ഓർമ ഫലകം സമർപ്പിച്ചു. സഹോദരൻ അയ്യപ്പൻ അധ്യാപകനായിരുന്ന ചാല ഗവ.യുപി സ്കൂളിൽ ജില്ലാ സാംസ്കാരിക യാത്രയുടെ ഭാഗമായാണ് നവോത്ഥാന ചരിത്ര ഫലകം സമർപ്പിച്ചത്. സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ ചരുവിലിൽനിന്ന് അധ്യാപിക സുരേഖയും പിടിഎ പ്രസിഡന്റ് ദിവ്യമേരിയും ഫലകം ഏറ്റുവാങ്ങി. എസ് പുഷ്പലത, എസ് ജയിൽകുമാർ, എസ് എ സുന്ദർ, ശ്രീവരാഹം മുരളി, രവി കാവനാട്, വിതുര ശിവനാഥ്, കൃഷ്ണൻകുട്ടി, ഗോപകുമാർ, എൻ സുന്ദരംപിള്ള, സൗപർണിക എന്നിവർ സംസാരിച്ചു.









0 comments