കണ്ണൂരിൽ മുസ്ലിം ലീ​ഗ് നേതാവ് ബിജെപിയിൽ; സ്ഥാനാർഥിയായേക്കും

Umar Farooq Panur

ഉമർ ഫാറൂഖിനെ ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 19, 2025, 06:43 PM | 1 min read

പാനൂർ: കണ്ണൂർ പാനൂരിൽ മുസ്ലിംലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു. പാനൂർ ലീ​ഗ് മുനിസിപ്പൽ കമ്മിറ്റി കൗൺസിലർ ഉമർ ഫാറൂഖാണ് പാർടിവിട്ടത്. പെരിങ്ങത്തൂർ മേഖലയിലെ സജീവ ലീ​ഗ് കുടുംബമാണ് ഉമർ ഫാറൂഖിന്റേത്. ന​ഗരസഭയിലെ 18-ാം വാർഡിൽ ഉമർ ഫാറൂഖ് ബിജെപി സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന.


ബിജെപി ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യവാക്താവ് ടി പി ജയചന്ദ്രൻ, എൻ ഹരിദാസ്, കെ ലിജേഷ്, അനിൽ കുമാർ, ധനഞ്ജയൻ, എ പി നിഷാന്ത്, എം പി പ്രജീഷ് തുടങ്ങിയവർ ചേർന്ന് ഉമർ ഫാറൂഖിനെ സ്വീകരിച്ചു.


അതേസമയം, ജില്ലയിൽ സീറ്റ് തർക്കത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് യുഡിഎഫ്. നാമനിർദേശപത്രിക സ്വീകരിച്ചുതുടങ്ങിയപ്പോഴും പകുതി തദ്ദേശ സ്ഥാപനങ്ങളിൽപോലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ യുഡിഎഫിനായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Home