കടല്‍ക്കാഴ്ചകളുമായി ഫാന്റസി വേൾഡ് മറൈൻ എക്സ്പോ

തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ നടക്കുന്ന ഫാന്റസി വേൾഡ് മറൈൻ എക്സ്പോയിൽനിന്ന്
തിരുവനന്തപുരം
കടലിനടിയിലെ മായക്കാഴ്ചകളുടെ വിരുന്നൊരുക്കി ഫാന്റസി വേൾഡ് മറൈൻ എക്സ്പോ. കടലിനടിയിലൂടെ നടന്ന് മീനുകളുടെ അത്ഭുത ശേഖരവും നീന്തിത്തുടിക്കുന്ന ഫിലിപ്പീൻസ് മത്സ്യകന്യകകളും മേളയുടെ ആകർഷണമാണ്. ഒരു ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് ആഴക്കടല്‍ തയ്യാറാക്കിയിട്ടുള്ളത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ദൃശ്യവിരുന്ന് ഒരുക്കുന്നതാണ് അണ്ടർ വാട്ടർ അക്വാ ടണലിലെ കാഴ്ചകൾ. എക്സ്പോയ്ക്കൊപ്പം രുചിവൈവിധ്യങ്ങളും വ്യാപാരമേളയും റെഡിയാണ്. കൂടാതെ പെറ്റ് ഷോ, അമ്യൂസ്മെന്റ്, കൺസ്യൂമർ ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, ഓണം ട്രേഡ് ഫെയർ എക്സ്പോയും ഫാമിലി ഗെയിം എന്നിവയും തൈക്കാട് പൊലീസ് ഗ്രൗണ്ടിലുണ്ട്. വൈകിട്ട് മൂന്ന് മുതൽ രാത്രി 10 വരെയാണ് പ്രദർശനം. അവധി ദിവസങ്ങളിൽ പകല്‍ 11ന് പ്രദർശനം ആരംഭിക്കും. 21ന് പ്രദര്‍ശനം സമാപിക്കും.









0 comments