തദ്ദേശ തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കും

ജില്ലാ ഹരിത കർമസേന യൂണിയൻ ജില്ലാ കൺവൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗേപിനാഥ് ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി എല്ലാ ഹരിതകർമ സേനാംഗങ്ങളും രംഗത്തിറങ്ങാന്‍ ഹരിത കർമസേനാ യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ തീരുമാനിച്ചു. എൽഡിഎഫ് സർക്കാർ ഹരിതകർമസേനയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ നിരവധി കാര്യങ്ങളാണ് ചെയ്‌തത്. സിഐടിയു യൂണിയൻ രൂപീകരിച്ചപ്പോൾ എൽഡിഎഫ് തദ്ദേശസ്ഥാപന പ്രതിനിധികൾ ഹരിതകർമ സേനാംഗങ്ങളെ ചേർത്ത് പിടിച്ചപ്പോൾ യുഡിഎഫിന്റെയും ബിജെപിയുടെയും പ്രതിനിധികൾ ജോലിയിൽനിന്നും പിരിച്ചുവിടണമെന്നാണ് പറഞ്ഞത്. കൺവൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ അധ്യക്ഷനായി. എം ജി മീനാംബിക, നാലാഞ്ചിറ ഹരി, ട്രഷറർ ബി ലില്ലി, ദീപു പ്ലാമൂട്, ഉണ്ണിക്കൃഷ്ണൻ, സി എസ് സുജദേവി, കെ ജയചന്ദ്രൻ, എസ് അശ്വതി, എൻ എച്ച് ബഷീർ തുങ്ങിയവർ സംസാരിച്ചു.









0 comments