ജസ്റ്റിൻ രാജ് രക്തസാക്ഷി ദിനം

ജസ്റ്റിൻ രാജ് രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു
കോവളം
കോൺഗ്രസുകാർ കൊലപ്പെടുത്തിയ സിപിഐ എം കടയ്ക്കുളം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ജസ്റ്റിൻ രാജിന്റെ 33–-ാം രക്തസാക്ഷി ദിനം ആചരിച്ചു. രാവിലെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്‌മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് ഹരികുമാർ ഉദ്‌ഘാടനം ചെയ്‌തു. സന്തോഷ് അധ്യക്ഷനായി. കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, പി രാജേന്ദ്രകുമാർ, വണ്ടിത്തടം മധു, വി അനൂപ്, എ ജെ സുക്കാർണോ, കരിങ്കട രാജൻ, കെ എസ് സജി, ഉച്ചക്കട ചന്ദ്രൻ, യു സുധീർ, നെല്ലിക്കുന്ന് സുരേഷ് തുടങ്ങിയവർ സംസാരിച്ചു.









0 comments