അന്താരാഷ്ട്ര മൾട്ടിപ്ലയർ ട്രെയിനിങ്

അന്താരാഷ്ട്ര മൾട്ടിപ്ലയർ ട്രെയിനിങ് പ്രോഗ്രാം സ്റ്റാർട്ട്-അപ്പ് മിഷൻ കേരള സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
എന്റർപ്രണർഷിപ് എഡ്യൂക്കേഷൻ ഫോർ ഓൾ എന്ന വിഷയത്തിൽ അന്താരാഷ്ട്ര മൾട്ടിപ്ലയർ ട്രെയിനിങ് നടത്തി. എഎസ്ഇഎം ലൈഫ് ലോങ് ലേണിങ് ഹബ് റീജണൽ സെന്റർ ഫോർ സൗത്ത് ഏഷ്യയുടെ സഹകരണത്തിലായിരുന്നു പരിപാടി. സ്റ്റാർട്ടപ് മിഷൻ കേരള സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു. ഓസ്ട്രിയ, ഡെൻമാർക്ക്, പോർച്ചുഗൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരാണ് ക്ലാസ് നയിച്ചത്. സിഎംഡി ഡയറക്ടർ ഡോ. സി ജയശങ്കർ പ്രസാദ് സംസാരിച്ചു.









0 comments