ജനറൽ ആശുപത്രി മാസ്റ്റർ പ്ലാൻ ടെൻഡർ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം
കിഫ്ബി ധനസഹായത്തോടെയുള്ള 137 കോടി രൂപയുടെ ജനറൽ ആശുപത്രി വികസന പദ്ധതി ടെൻഡർ ചെയ്തു. ആഗസ്ത് രണ്ടിനാണ് ടെൻഡർ തുറക്കും. ഇതിന് മുന്നോടിയായുള്ള പ്രീ ബിഡ് മീറ്റിങ് തിങ്കളാഴ്ച നടക്കും. 4 നിലകളിലാണ് പുതിയ മാസ്റ്റർ പ്ലാൻപ്രകാരം ആശുപത്രി മന്ദിരം നിർമിക്കുന്നത്. പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ഇപിസി (എൻജിനിയറിങ്, പ്രൊക്യുവർമെന്റ് ആൻഡ് കൺസ്‌ട്രക്ഷൻ) മാതൃകയാണ് സ്വീകരിക്കുക. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന പ്രവൃത്തി കൂടി ഉൾപ്പെടുത്തിയാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള അനുമതി നേരത്തെ സർക്കാർ നൽകിയിരുന്നു. മാസ്റ്റർ പ്ലാൻ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലുള്ള വാർഡുകളും ഓഫീസുകളും പരിശോധന മുറികളും മാറ്റിസ്ഥാപിക്കുന്നതിന് അധിക ഫണ്ടായി അനുവദിച്ച 27.64 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു. വാപ്കോസാണ് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നവീകരണ പദ്ധതിയുടെ നിർവഹണ ഏജൻസി. ഡിസംബറിൽ നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് വി കെ പ്രശാന്ത് എംഎൽഎ അറിയിച്ചു.









0 comments