എഫ്എസ്ഇടിഒ പ്രകടനം നടത്തി

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസ്, ഉത്സവബത്ത അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് എഫ്എസ്ഇടിഒ യുടെ നേതൃത്വത്തിൽ പ്രകടനം നടത്തി
തിരുവനന്തപുരം
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസ്, ഉത്സവബത്ത, ഓണം അഡ്വാൻസ് അനുവദിച്ചതിൽ സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. സെക്രട്ടറിയറ്റിനുമുന്നിൽ നടന്ന പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ്, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ്, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ എന്നിവർ പങ്കെടുത്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് വിദ്യാ വിനോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി ഇ നിസാമുദീൻ എന്നിവർ സംസാരിച്ചു. താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടന്നു. കാട്ടാക്കടയിൽ എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് ആർ വി രമ്യ, ചിറയിൻകീഴിൽ എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി എം രാജേഷ്, നെയ്യാറ്റിൻകരയിൽ എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി ജയകുമാർ, നെടുമങ്ങാട് എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി സുനിൽ കുമാർ, വർക്കലയിൽ എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി എ അഭിലാഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.









0 comments