Deshabhimani

വെട്ടുകാട് പള്ളി തിരുനാളിന്‌ 
ഇന്ന്‌ കൊടിയേറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2026, 12:04 AM | 1 min read

തിരുവനന്തപുരം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ക്രിസ്തു രാജത്വ തിരുനാളിന്‌ വെള്ളിയാഴ്ച കൊടിയേറും. വൈകിട്ട്‌ നാലിനാണ്‌ കൊടിയേറ്റ്‌. തെരഞ്ഞെടുക്കപ്പെട്ട ആറു കുടുംബങ്ങൾക്ക്‌ ഇടവക നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറും. വെള്ളിയാഴ്ച രാത്രി ഒന്പതിന്‌ സാമൂഹ്യ നാടകം ഡാം അരങ്ങേറും. 21ന്‌ വൈകിട്ട്‌ 6.30ന്‌ ക്രിസ്‌തുരാജ തിരുസ്വരൂപം വഹിച്ച്‌ പ്രദക്ഷിണം. 22ന്‌ പകൽ 11.30ന്‌ വെട്ടുകാട്‌ സെന്റ്‌ മേരീസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ തീർഥാടകർക്ക്‌ സ്‌നേഹവിരുന്നൊരുക്കും. വൈകിട്ട്‌ 4.30നാണ്‌ പുഷ്‌പവൃഷ്‌ടി. 5.30ന്‌ സമൂഹ ദിവ്യബലി. 27ന്‌ ഉത്സവം കൊടിയിറങ്ങും. നഗരത്തിലെ കെഎസ്‌ആർടിസി ഡിപ്പോകളിൽനിന്ന്‌ വെട്ടുകാട്‌ പള്ളിയിലേക്ക്‌ പ്രത്യേക ബസ്‌ സർവീസുണ്ടാകും. നോർത്ത്‌ (കൊച്ചുവേളി), പേട്ട സ്‌റ്റേഷനുകളിൽ എല്ലാ ട്രെയിനുകൾക്കും സ്‌റ്റോപ്‌ അനുവദിച്ചിട്ടുണ്ട്‌. ഏഴിടങ്ങളിൽ വാഹനങ്ങൾക്ക്‌ പാർക്കിങ്‌ സ‍ൗകര്യമൊരുക്കി. രാത്രി 11 കഴിഞ്ഞ്‌ സുരക്ഷാമുൻകരുതലൊരുക്കി ബീച്ചിലേക്ക്‌ പ്രവേശനം അനുവദിക്കില്ല.


ഇന്ന്‌ അവധി

തിരുവനന്തപുരം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുനാളിനോടനുബന്ധിച്ച്‌ നെയ്യാറ്റിൻകര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുംമുന്പ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്നതുമായ അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ വില്ലേജ് പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും വെള്ളി ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home