Deshabhimani

സഹകരണ വാരാഘോഷ നിരോധനം

കെസിഇയു പ്രതിഷേധസംഗമം

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സിപിഐ എം 
ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്യുന്നു

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സിപിഐ എം 
ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 12:19 AM | 1 min read

തിരുവനന്തപുരം

സഹകരണമേഖലയുടെ പ്രാധാന്യം മനസ്സിലാക്കി ​ലോകം മുഴുവൻ ജനക്ഷേമത്തിനുവേണ്ടി ഉപയോഗപ്പെടുത്തുമ്പോൾ മേഖലയെ തകർക്കാനാണ്‌ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി. ഭരണഘടനപ്രകാരം സംസ്ഥാനങ്ങളുടെ നിയന്ത്രണാധികാരത്തിലുള്ള സഹകരണത്തെ കേന്ദ്രീകൃത നിയന്ത്രണത്തിലാക്കുകയാണ്. ബിആർ ആക്ട് ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ ജനങ്ങളുടെ പണം കൊള്ളയടിച്ചുകൊണ്ട് മുങ്ങുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും വി ജോയി പറഞ്ഞു. സഹകരണ വാരാഘോഷം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരള കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ് പ്രേംലാൽ അധ്യക്ഷനായി. എൻ വിനോദ്കുമാർ, ആർ എസ് ബിജു, കരകുളം കൃഷ്ണപിള്ള, ജി രാധാകൃഷ്ണൻ, പി കെ വിനുകുമാർ, വി വിജയകുമാർ, വി അനിൽകുമാർ, വി സതീഷ്, എ ജി വിനീത്, സുധീർ, ജയലേഖ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home