Deshabhimani

ഭാഷാപഠനകേന്ദ്രം മാതൃഭാഷ പക്ഷാചരണം

monther

ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം മഴുക്കീർ ഗവ.യു പി സ്കൂളിൽ നടത്തിയ മാതൃഭാഷ പക്ഷാചരണം ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ ജെ ബിന്ദു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 12:33 AM | 1 min read

ചെങ്ങന്നൂർ

ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം മഴുക്കീർ ഗവ.യു പി സ്കൂളിൽ നടത്തിയ മാതൃഭാഷ പക്ഷാചരണം ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ ജെ ബിന്ദു ഉദ്ഘാടനംചെയ്തു. സാഹിത്യകാരൻ മനു പാണ്ടനാട് അധ്യക്ഷനായി. കവി ജി നിശീകാന്ത് ഭാഷാസന്ദേശം നൽകി. കവയിത്രി മായാരാജ് കല്ലിശ്ശേരി മാതൃഭാഷയെ അടിസ്ഥാനപ്പെടുത്തി കുട്ടികൾക്കായി പ്രശ്നോത്തരി നയിച്ചു. പഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ ആർ പ്രഭാകരൻ നായർ, പ്രഥമാധ്യാപിക ലാൻസി എം ആദായി, പിടിഎ പ്രസിഡന്റ്‌ എ ഗിരീഷ് കുമാർ, സ്കൂൾ സീനിയർ അസിസ്റ്റന്റ്‌ അജിത ജോർജ് സംസാരിച്ചു. പഠനകേന്ദ്രം ഉപാധ്യക്ഷൻ എൻ ജി മുരളീധരക്കുറുപ്പ് ഭാഷാപ്രതിജ്ഞ ചൊല്ലിനൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home