Deshabhimani

വിസി അക്കാദമിക നിലവാരം തകര്‍ക്കുന്നു

കലിക്കറ്റിലേക്ക്‌ സർവകലാശാലാ സംരക്ഷണ സമിതിയുടെ ഉജ്വല മാർച്ച്‌

a
വെബ് ഡെസ്ക്

Published on Nov 14, 2026, 12:38 AM | 1 min read

സ്വന്തം ലേഖകൻ

തേഞ്ഞിപ്പലം

കലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക നിലവാരം തകര്‍ക്കാനുള്ള വൈസ് ചാന്‍സലറുടെ നീക്കത്തിനെതിരെ സർവകലാശാലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ ആസ്ഥാനത്തേക്ക്‌ ഉജ്വല മാർച്ച്‌. സർവകലാശാല ബസ്‌ സ്‌റ്റോപ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും തൊഴിലാളി നേതാക്കളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരങ്ങൾ അണിനിരന്നു. അഴിമതിയിലൂടെയും ദുര്‍ഭരണത്തിലൂടെയും സര്‍വകലാശാലയെ തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന വൈസ് ചാന്‍സലര്‍ പി രവീന്ദ്രന്‍ രാജിവയ്‌ക്കുക, സര്‍വകലാശാലയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മാർച്ചിൽ ഉയർന്നു. സർവകലാശാല ക്യാന്പസ്‌ ചുറ്റിയെത്തിയ മാർച്ചിനെ പൊലീസ്‌ ഭരണ വിഭാഗം ഓഫീസിനുമുന്നിൽ ബാരിക്കേഡുകെട്ടി തടഞ്ഞു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ ചെയർമാൻ വി പി സാനു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ വിജയകുമാർ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ സരിത, സിൻഡിക്കറ്റംഗം എം ബി ഫൈസൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എൻ ആദിൽ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ കൺവീനർ ടി ശബീഷ് സ്വാഗതവും അസോസിയേഷൻ ഓഫ് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് സെക്രട്ടറി ഡോ. സി ഷിബി നന്ദിയും പറഞ്ഞു. സർവകലാശാല പഠനബോർഡുകളിലേക്ക് വൈസ് ചാൻസലർ സംഘപരിവാറുകാരെ നാമനിർദേശംചെയ്ത് വർഗീയവൽക്കരിക്കുകയാണ്‌. യുജിസി യോഗ്യതയില്ലാത്തയാളെ പ്രോ- വൈസ് ചാൻസലറാക്കിയെന്നും യുഡിഎഫിന് ഭൂരിപക്ഷമുള്ള സിന്‍ഡിക്കറ്റിനെ മറയാക്കി നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടപ്പാക്കുകയാണെന്നും സർവകലാശാല സംരക്ഷണ സമിതി നേതാക്കൾ ആരോപിച്ചു. ക്യാന്പസ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയെ പരാജയപ്പെടുത്താനാണ്‌ ഗവേഷകരെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയത്‌. യുഡിഎസ്എഫ് – യൂത്ത് ലീഗ് ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത് വിസിയുടെ മ‍ൗനാനുവാദത്തോടെയാണെന്നും നേതാക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home